ഇരിട്ടി : എസ് എസ് എൽ സി പരീക്ഷയിൽ തുടർച്ചയായ 100 ശതമാനം വിജയം നേടിയതിനു പിന്നാലെ പ്ലസ് ടു പരീക്ഷയിലും നൂറുമേനി വിജയം നേടിയ ഇരിട്ടി ഹയർ സെക്കണ്ടറിസ്‌കൂളിലെ വിജയ പ്രതിഭകളായ വിദ്യാർത്ഥികൾക്കുള്ള അനുമോദനം നൽകുന്നതിൻ്റെ ഭാഗമായി സംഘടിപ്പിച്ച വിജയോത്സവം ഇരിട്ടി നഗരസഭ ചെയർപേഴ്സൺ കെ.ശ്രീലത ഉദ്ഘാടനം ചെയ്തു.
വാർഡ് കൗൺസിലർ പി.പി. ജയലക്ഷ്മി അധ്യക്ഷയായി. റിട്ട. പൊലിസ് സുപ്രണ്ട് പ്രിൻസ് എബ്രഹാം മുഖ്യ ഭാഷണം നടത്തി .
വിജയികൾക്കുള്ള അനുമോദനവും സമ്മാനദാനവും ജില്ലാ വിദ്യാഭ്യാസ ഓഫിസർ എൻ.ഐ. ചന്ദ്രിക നിർവ്വഹിച്ചു. നഗരസഭ കൗൺസിലർമാരായ പി.രഘു, വി.പി. അബ്ദുൾ റഷീദ്, പ്രിൻസിപ്പാൾ കെ.ഇ. ശ്രീജ, പിടിഎ പ്രസിഡണ്ട് സന്തോഷ് കോയിറ്റി, പ്രധാനാധ്യാപിക ഷൈനി യോഹന്നാൻ, പി ടി എ വൈസ് പ്രസിഡണ്ട് ആർ.കെ. ഷൈജു, സ്റ്റാഫ് സെക്രട്ടറിമാരായ കെ.വി. സുജേഷ്ബബു, പി.വി. ശശീന്ദ്രൻ എന്നിവർ സംസാരിച്ചു.
إرسال تعليق