ബെംഗളൂരു: മുസ്ലിം സ്ത്രീകൾ പ്രസവ ഫാക്ടറികളെന്ന അധിക്ഷേപ പരാമർശം നടത്തിയ ആർഎസ്എസ് പ്രവർത്തകൻ അറസ്റ്റിൽ. റായ്‍ചൂർ സ്വദേശിയായ രാജു തമ്പക് ആണ് അറസ്റ്റിലായത്. വാട്സാപ്പിലും ഫേസ്ബുക്കിലുമാണ് തമ്പക് ഇത്തരത്തിൽ പോസ്റ്റിട്ടത്. രാജുവിനെതിരെ പരാതി നൽകിയിട്ടും അറസ്റ്റുണ്ടാകാത്തതിൽ പ്രതിഷേധിച്ച് ഇന്നലെ രാത്രി ലിംഗ്‍ സുഗുർ പൊലീസ് സ്റ്റേഷനിൽ വലിയ പ്രതിഷേധമുണ്ടായിരുന്നു. മതവികാരം വ്രണപ്പെടുത്തിയെന്ന വകുപ്പ് ചുമത്തിയാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
മുസ്ലിം സ്ത്രീകൾ പ്രസവ ഫാക്ടറികളെന്ന് അധിക്ഷേപ പരാമർശം; ആർഎസ്എസ് പ്രവർത്തകൻ അറസ്റ്റിൽ
News@Iritty
0
إرسال تعليق