കാക്കയങ്ങാട് : നല്ലൂർ അൽ ഹിക്മ സലഫി മദ്രസ പ്രവേശനോദ്ഘാടനം മുഴക്കുന്ന് പഞ്ചായത്ത് മെംബർ അഡ്വ.ജാഫർ നെല്ലൂർ ഉദ്ഘാടനം ചെയ്തു. ഹാഷിം കാക്കയങ്ങാട് അധ്യക്ഷത വഹിച്ചു. പൊതുപരീക്ഷയിൽ വിജയം നേടിയ വിദ്യാർത്ഥികൾക്ക് ബഷീർ അൽഹിന്ദ് സമ്മാനം വിതരണം ചെയ്തു. മുഹമ്മദ് പാലപ്പുഴ,അബ്ദു റഹീം നല്ലൂർ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. അജ്മൽ മാസ്റ്റർ സ്വാഗതവും റംഷീന.വി നന്ദിയും പറഞ്ഞു.
إرسال تعليق