മഹാരാഷ്ട്ര, പഞ്ചാബ്, ഹരിയാന അടക്കമുള്ള സംസ്ഥാനങ്ങളുടെ ചുമതലയാണ് സുപ്രിയാ സുലൈ വഹിക്കുക. പുതിയ പദവി നൽകുന്നത് ഭാരിച്ച ഉത്തരവാദിത്വം ആണെന്നും ആദരവോടെ അതിനെ സ്വീകരിയ്ക്കുന്നതായും സുപ്രിയാ സുലൈ പ്രതികരിച്ചു.
ന്യൂഡല്‍ഹി : എന്‍സിപിയില്‍ ശരത്പവാറിന്റെ പിന്‍ഗാമി സുപ്രിയാ സുലൈ ആണെന്ന് സൂചനകള്‍ നല്‍കി ശരത് പവാര്‍. രണ്ട് വർക്കിംഗ് പ്രസിഡന്റുമാരെ പ്രഖ്യാപിച്ച് എൻസിപി പ്രസിഡന്റ് ശരത്പവാർ. വരുന്ന ലോകസഭാ തിരഞ്ഞെടുപ്പ് മുൻ നിർത്തിയാണ് തിരുമാനം
എൻസിപി അദ്ധ്യക്ഷ സ്ഥാനത്തെയ്ക്ക് മടങ്ങിയെത്തിയ ശരത് പവാർ കൂടുതൽ ശക്തമായ സംഘടനാ തിരുമാനങ്ങളിലെക്ക് കടക്കുകയാണ്. സുപ്രിയാ സുലൈ, പ്രഫുൽ പട്ടേൽ എന്നിവർ ശരത് പവാറിന് കീഴിൽ എൻസിപിയുടെ വർക്കിംഗ് പ്രസിഡന്റുമാരാകും.അജിത്പവാറിന്റെ മുൻ എതിർപ്പുകൾ വകവയ്ക്കാതെയുള്ളതാണ് നിലവിലെ തിരുമാനം.
മഹാരാഷ്ട്ര, പഞ്ചാബ്, ഹരിയാന അടക്കമുള്ള സംസ്ഥാനങ്ങളുടെ ചുമതലയാണ് സുപ്രിയാ സുലൈ വഹിക്കുക. പുതിയ പദവി നൽകുന്നത് ഭാരിച്ച ഉത്തരവാദിത്വം ആണെന്നും ആദരവോടെ അതിനെ സ്വീകരിയ്ക്കുന്നതായും സുപ്രിയാ സുലൈ പ്രതികരിച്ചു. പുതിയ വർക്കിംഗ് പ്രസിഡന്റുമാരായി സ്ഥാനമേൽക്കുന്ന സുപ്രിയാ സുലൈയെയും പ്രഫുൽ പട്ടേലിനെയും അഭിനന്ദിയ്ക്കുന്നതായി അജിത് പവാർ അറിയിച്ചു
വർക്കിംഗ് പ്രസിഡന്റുമാരുടെ നിയമനത്തിൽ അത്യപ്തി ഇല്ലെന്നാണ് അജിത് പവാറിന്റെ പ്രതികരണം. കഴിഞ്ഞ മാസം ആണ് യ് രാജി തിരുമാനം പിൻവലിച്ച് ശരത്പവാർ എൻ.സി.പി നാടകീയമായി അദ്ധ്യക്ഷ സ്ഥാനത്ത് മടങ്ങിയെത്തിയത്. സ്ഥാനമേറ്റതുമുതൽ പാർട്ടിയിലെ പുന:സംഘടനാ ചർച്ചകൾ ശരത് പവാർ സജ്ജിവമാക്കിയിരുന്നു. തെഞ്ഞെടുപ്പിൽ കേരളത്തിന്റെ ചുമതല ഫ്രഫുൽ പട്ടേലിനായിരിയ്ക്കും.
إرسال تعليق