Join News @ Iritty Whats App Group

നിഖിലിന്റെ വ്യാജ ബിരുദം സര്‍ട്ടിഫിക്കേറ്റ് കേസ്: അബിൻ സി രാജ് രണ്ടാം പ്രതി , നാട്ടിലെത്തിക്കാൻ നടപടി തുടങ്ങി പോലീസ്


ആലപ്പുഴ : മുന്‍ എസ് എഫ്ഐ ആലപ്പുഴ ജില്ലാ കമ്മിറ്റി അംഗം നിഖില്‍ തോമസിന്റെ വ്യാജ സര്‍ട്ടിഫിക്കറ്റ് കേസില്‍ എസ് എഫ് ഐ മുന്‍ ഏരിയാ പ്രസിഡന്റെ് അബിന്‍ സി രാജിനെ പ്രതിയാക്കി. നിഖിലിന് വ്യാജ സര്‍ട്ടിഫിക്കേറ്റ് നല്‍കിയത് അബിനാണെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. അബിന്‍ ചതിച്ചെന്നും എസ് എഫ് ഐ വഴിയാണ് അബിനുമായി പരിചയമെന്നും നിഖില്‍ തോമസ് പറഞ്ഞു. നിഖിൽ ബിരുദ സർട്ടിഫിക്കറ്റിനായി രണ്ട് ലക്ഷം രൂപയാണ് ചെലവിട്ടതെന്നും പറഞ്ഞിരുന്നു.

നിഖിൽ തോമസ് പോലീസിനോട് എല്ലാ കാര്യങ്ങളും വ്യക്തമാക്കിയിരുന്നു. വ്യാജ ബിരുദ സർട്ടിഫിക്കറ്റിന് പിന്നിൽ കായംകുളം എസ്എഫ്ഐ മുൻ ഏരിയാ നേതാവായ അബിൻ സി രാജാണെന്നും ഇദ്ദേഹം ഇപ്പോഴുള്ളത് മാലിദ്വീപിലാണെന്നും ഇയാൾ പറഞ്ഞു. കൊച്ചിയിലെ വിദേശ മാൻപവർ റിക്രൂട്ട്മെന്റ് ഏജൻസിയാണ് സർട്ടിഫിക്കറ്റ് തയ്യാറാക്കിയത്. ഏജൻസിയെ പരിചയപ്പെടുത്തിയത് അബിൻ സി രാജാണെന്നും നിഖില്‍ ​മൊഴി നൽകി.

വ്യാജ ബിരുദ സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട് കായംകുളം എംഎസ്എം കോളേജിന് വീഴ്ച സംഭവിച്ചെന്ന് സംസ്ഥാന ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ ബിന്ദു ഇന്ന് പറഞ്ഞിരുന്നു. വ്യാജ സർട്ടിഫിക്കറ്റാണെന്നത് അധ്യാപകർ തിരിച്ചറിയേണ്ടതായിരുന്നു. അവിടെ പഠിച്ച വിദ്യാർത്ഥിയാണ് നിഖിൽ തോമസ്.

എന്നാൽ നിഖിൽ തോമസിന്റെ തുല്യത സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട് കേരള സർവ്വകലാശാലയ്ക്ക് വീഴ്ച്ച സംഭവിച്ചിട്ടില്ല. സർവകലാശാല സർട്ടിഫിക്കറ്റുകളല്ല പരിശോധിക്കുന്നത്. കോഴ്സിന്റെ വിഷയങ്ങൾ മാത്രമാണെന്നും ബിന്ദു പറഞ്ഞു.

Post a Comment

أحدث أقدم
Join Our Whats App Group