Join News @ Iritty Whats App Group

കോളജ് വിദ്യാർഥിയെ ആക്രമിക്കാൻ ശ്രമിച്ച രണ്ടുപേർ പിടിയിൽ; ആയുധങ്ങൾ പിടികൂടി





മട്ടന്നൂർ: നെല്ലൂന്നിയിൽ കോളജ് വിദ്യാർഥിയെ ആക്രമിക്കാൻ ശ്രമിച്ച സംഭവത്തിൽ രണ്ടുപേരെ പോലീസ് പിടികൂടി. നെല്ലൂന്നി സ്വദേശി എം.വി. വൈശാഖ്, പെരിഞ്ചേരി സ്വദേശി വി. ജ്യോതിഷ് എന്നിവരെയാണു മട്ടന്നൂർ പോലീസ് അറസ്റ്റു ചെയ്തത്. ഇവരിൽ നിന്ന് ഒരു വടിവാളും ഇരുമ്പ് പൈപ്പും പിടികൂടി. കഴിഞ്ഞ വെള്ളിയാഴ്ച വൈകുന്നേരം നെല്ലൂന്നി-ബാവോട്ടുപാറ റോഡിൽ കോളജ് വിദ്യാർഥിയായ താഴെ പഴശിയിലെ അജ്മലിനെയാണ് ആക്രമിക്കാൻ ശ്രമിച്ചത്.

കോ​ള​ജ് വി​ട്ട് വൈ​കു​ന്നേ​രം അ​ഞ്ചോ​ടെ ബൈ​ക്കി​ൽ വീ​ട്ടി​ലേ​ക്കു പോ​വു​ക​യാ​യി​രു​ന്ന അ​ജ്മ​ലി​നെ മ​റ്റൊ​രു ബൈ​ക്കി​ൽ പി​ന്തു​ട​ർ​ന്നെ​ത്തി​യ മൂ​ന്നം​ഗ സം​ഘം ആ​ക്ര​മി​ക്കാ​ൻ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു. അ​ജ്മ​ലി​നെ ബൈ​ക്കി​ൽ നി​ന്നു ച​വി​ട്ടി താ​ഴെ​യി​ട്ട സം​ഘം കൈ​വ​ശ​മു​ണ്ടാ​യ ആ​യു​ധം ഉ​പ​യോ​ഗി​ച്ച് ആ​ക്ര​മി​ക്കാ​ൻ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു. ഇ​തി​നി​ടെ സ​മീ​പ​ത്തെ വീ​ട്ടി​ലേ​ക്ക് ഓ​ടി​ക്ക​യ​റി​യ അ​ജ്മ​ലി​ന് കാ​ലി​നു പ​രി​ക്കേ​റ്റ​തി​നാ​ൽ ക​ണ്ണൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ൽ​സ​യി​ലാ​യി​രു​ന്നു.


അ​ജ്മ​ലി​ന്‍റെ പ​രാ​തി​യി​ൽ മ​ട്ട​ന്നൂ​ർ പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​തി​നി​ടെ​യാ​ണു ര​ണ്ടു​പേ​ർ പി​ടി​യി​ലാ​യ​ത്. മ​ട്ട​ന്നൂ​ർ സി​ഐ കെ.​വി. പ്ര​മോ​ദ​ൻ, പ്രി​ൻ​സി​പ്പ​ൽ എ​സ്ഐ യു.​കെ. ജി​തി​ൻ, എ​സ്ഐ പി.​പി. അ​ജി​ത്ത് കു​മാ​ർ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘ​മാ​ണ് പ്ര​തി​ക​ളെ നെ​ല്ലൂ​ന്നി​യി​ൽ വ​ച്ച് ഓ​ടി​ച്ചി​ട്ടു പി​ടി​കൂ​ടി​യ​ത്.


പി​ടി​യി​ലാ​യ​വ​രെ ചോ​ദ്യം ചെ​യ്ത​പ്പോ​ഴാ​ണ് ആ​ക്ര​മി​ക്കാ​ൻ ഉ​പ​യോ​ഗി​ച്ച ആ​യു​ധ​ങ്ങ​ൾ ജ്യോ​തി​ഷി​ന്‍റെ വീ​ടി​നു സ​മീ​പ​ത്തു​ള്ള കു​റ്റി​ക്കാ​ട്ടി​ൽ നി​ന്നും പോ​ലീ​സ് ക​ണ്ടെ​ടു​ത്ത​ത്. മു​ൻ വൈ​രാ​ഗ്യ​മാ​ണ് ആ​ക്ര​മ​ണ​ത്തി​നു കാ​ര​ണ​മെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഒ​രാ​ൾ കൂ​ടി പി​ടി​യി​ലാ​കാ​നു​ണ്ട്. പ്ര​തി​ക​ളെ മ​ട്ട​ന്നൂ​ർ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി.

Post a Comment

Previous Post Next Post
Join Our Whats App Group