Join News @ Iritty Whats App Group

ലേഡീസ് കംപാര്‍ട്ട്‌മെന്റില്‍ നഗ്‌നതാ പ്രദര്‍ശനം നടത്തിയ യുവാവിനായി അന്വേഷണം ഊര്‍ജ്ജിതമാക്കി


കണ്ണൂര്‍: ട്രെയിനില്‍ നഗ്‌നതാ പ്രദര്‍ശനം, യുവാവിനെതിരെ കണ്ണൂര്‍ റെയില്‍വെ പൊലിസ് കേസെടുത്തു. കോഴിക്കോട്- കണ്ണൂര്‍ പാസഞ്ചിറിലെ (06481) ലേഡീസ് കോച്ചില്‍ കയറിയ യുവാവ് തലശേരി റെയില്‍വെ സ്‌റ്റേഷന്‍ വിട്ടപ്പോള്‍ നഗ്‌നതാ പ്രദര്‍ശനം നടത്തിയെന്ന പരാതിയില്‍ കണ്ണൂര്‍ റെയില്‍വെ പൊലിസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.

പ്രതിയെന്ന് സംശയിക്കുന്ന യുവാവിന്റെ സി.സി.ടി.വി ദൃശ്യം ലഭിച്ചതിനെ തുടര്‍ന്നു ഇയാളെ കണ്ടെത്തുന്നതിനായി അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. ഉറങ്ങുകയായിരുന്ന യുവതിക്ക് മുന്‍പിലാണ് നഗ്‌നതാ പ്രദര്‍ശം നടത്തിയത്. യുവതി ഞെട്ടിയുണര്‍ന്ന് ബഹളം വെച്ചപ്പോള്‍ യുവാവ് അടുത്ത സ്‌റ്റേഷനിലിറങ്ങി ഓടുകയായിരുന്നു. ഇതേ തുടര്‍ന്നാണ് യുവതി കണ്ണൂര്‍ റെയില്‍വെ പൊലിസില്‍ പരാതി നല്‍കിയത്.

തിങ്കളാഴ്ച്ച വൈകുന്നേരം നാലേകാലിനാണ് സംഭവം. യുവതി വടകരയില്‍ നിന്നാണ് ലേഡീസ് കോച്ചില്‍ കയറിയത്. കണ്ണൂരിലായിരുന്നു ഇറങ്ങേണ്ടത്. വടകരയില്‍ നിന്ന് കയറുമ്ബോള്‍ കുറച്ചു സ്ത്രീകള്‍ കോച്ചിലുണ്ടായിരുന്നു. ഇതിനിടെയില്‍ യുവതി ഉറങ്ങിപോയപ്പോഴാണ് സംഭവം.

ട്രെയിന്‍ തലശേരി വിട്ടപ്പോള്‍ ഉണര്‍ന്നുും മുന്‍പില്‍ അപ്പോള്‍ പാന്റ്‌സും ഷര്‍ട്ടും ധരിച്ച ഒരു യുവാവ് നിന്നിരുന്നു. ലേഡീസ് കോച്ചാണ് ഇതെന്നും ഇറങ്ങിപോകണമെന്നും ആവശ്യപ്പെട്ടിട്ടും ഇയാള്‍ അവിടെ തന്നെ നില്‍ക്കുകയായിരുന്നു. 

പിന്നീടാണ് യുവതിക്ക് മുന്‍പില്‍ നഗ്താ പ്രദര്‍ശനം നടത്തുകയായിരുന്നു. ബഹളം വെച്ചപ്പോള്‍ യുവാവ് എടക്കാട് സ്‌റ്റേഷനില്‍ ഇറങ്ങി ഓടിയെന്നും പരാതിയില്‍ പറയുന്നു. ട്രെയിന്‍ അഞ്ചുമണിക്ക് കണ്ണൂരിലെത്തിയപ്പോള്‍ യുവതി റെയില്‍വെ പൊലിസിന് പരാതി നല്‍കുകയായിരുന്നു.

Post a Comment

أحدث أقدم
Join Our Whats App Group