ഗുജറാത്തിൽ ദളിത് യുവാവിന് നേരെ മർദനം. ബാനസ്‌കാന്ത ജില്ലയിലെ പാലൻപൂർ താലൂക്കിലെ മോട്ട ഗ്രാമത്തിലാണ് സംഭവം. നല്ല വസ്ത്രം ധരിക്കുകയും സൺ ഗ്ലാസ് വെക്കുകയും ചെയ്തതിന് ഉന്നതജാതിക്കാരാണ് ജിഗാർ ഷെഖാലിയയെന്ന യുവാവിനെ ആക്രമിച്ചതെന്ന് പൊലീസ് പറഞ്ഞു. എൻഡിടിവി യാണ് വാർത്ത റിപ്പോർട്ട് ചെയ്‌തത്.
നല്ല വസ്ത്രം ധരിച്ചതിനും കണ്ണട വച്ചതിനും ഏഴുപേർ ചേർന്ന് യുവാവിനെയും അമ്മയെയും മർദിച്ചെന്നാണ് എഫ്.ഐ.ആറിൽ പറയുന്നത്. ഇരയുടെ മാതാവും ആക്രമിക്കപ്പെട്ടെന്നും പൊലീസ് വ്യക്തമാക്കി. ഇരുവരും ഇപ്പോൾ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്.
‘ഈയടുത്തായി വല്ലാതെ പറക്കുന്നുണ്ട്’ എന്ന് പ്രതികളിൽ ഒരാൾ പറയുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നുവെന്നും പരാതിയിൽ പറയുന്നു. തുടർന്ന് അതേദിവസം രാത്രി ഗ്രാമത്തിലെ ക്ഷേത്രത്തിന് പുറത്ത് നിൽക്കുകയായിരുന്ന യുവാവിനെ രജ്പുത് വിഭാഗത്തിൽപ്പെട്ട ആറു പ്രതികൾ മർദിക്കുകയും ഡയറി പാർലറിന് പിറകിലേക്ക് വലിച്ചിഴക്കുകയുമായിരുന്നു. എന്തിനാണ് അണിഞ്ഞൊരുങ്ങിയതെന്നും സൺ ഗ്ലാസ് വച്ചതെന്നും ചോദിച്ചായിരുന്നു മർദനമെന്നും പരാതിയിൽ പൊലീസ് വ്യക്തമാക്കി.
إرسال تعليق