Join News @ Iritty Whats App Group

ഞങ്ങള്‍ തിരിച്ചടിച്ചാല്‍ നിങ്ങള്‍ താങ്ങില്ല'; ബിജെപിയെ വെല്ലുവിളിച്ച് എംകെ സ്റ്റാലിൻ


ചെന്നൈ: മന്ത്രി വി സെന്തില്‍ ബാലാജിയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്ത നടപടിയില്‍ ബിജെപിക്കെതിരെ രൂക്ഷവിമര്‍ശനവുമായി തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍. സാമൂഹികമാധ്യമത്തില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലായിരുന്നു സ്റ്റാലിന്റെ വിമര്‍ശനം. ധൈര്യം ഉണ്ടെങ്കില്‍ നേര്‍ക്കുനേര്‍ ഏറ്റുമുട്ടണം. ഞങ്ങള്‍ തിരിച്ചടിച്ചാല്‍ നിങ്ങള്‍ക്ക് താങ്ങാനാവില്ല. ഡിഎംകെയുടെ പോരാട്ട ചരിത്രം പഠിക്കണം. അത് അറിയില്ലെങ്കില്‍ ഡല്‍ഹിയിലെ മുതിര്‍ന്ന നേതാക്കളോട് ചോദിക്കണം. ഇത് ഭീഷണി അല്ല, മുന്നറിയിപ്പാണെന്നും സ്റ്റാലിന്‍ പറഞ്ഞു.

ഒരു തീവ്രവാദിയെ അറസ്റ്റ് ചെയ്യുന്നതുപോലെയാണ് മന്ത്രി സെന്തില്‍ ബാലാജിയെ പിടികൂടിയത്. അദ്ദേഹത്തെ മാനസികമായി ഇഡി പീഡിപ്പിക്കുകയാണ്. ബിജെപിയുടെ ബി ടീമായാണ് രാജ്യത്തെ അന്വേഷണ ഏജന്‍സികള്‍ പ്രവര്‍ത്തിക്കുന്നത്. ഇത് ധിക്കാരപരമായ രാഷ്ട്രീയ പകപോക്കാലാണെന്നും സ്റ്റാലിന്‍ പറഞ്ഞു.

ഇഡി ഉദ്യോഗസ്ഥരോട് പൂര്‍ണമായി സഹകരിക്കാന്‍ തയ്യാറാണെന്ന് സെന്തില്‍ അറിയിച്ചിരുന്നു. ഇത് വകവയ്ക്കാതെയാണ് പതിനെട്ടുമണിക്കൂര്‍ തടഞ്ഞുവച്ച് മാനസികമായി പീഡിപ്പിച്ചത്. ആരോഗ്യം മോശമായപ്പോഴാണ് അദ്ദേഹത്തെ ആശുപത്രിയിലെത്തിക്കാന്‍ പോലും തയ്യാറയത്. അങ്ങനെ ചെയ്തിരുന്നില്ലെങ്കില്‍ അദ്ദേഹത്തിന്റെ ജീവന്‍ തന്നെ അപകടത്തില്‍പ്പെട്ടേനെയെന്നും സ്റ്റാലിന്‍ പറഞ്ഞു.

ബിജെപി രാജ്യത്ത് അപ്രഖ്യാപിത അടിയന്തരവാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. ബിജെപി അതിന്റെ രാഷ്ട്രീയനേട്ടം ഇഡിയിലൂടെ നേടാന്‍ ആഗ്രഹിക്കുന്നു. രാജ്യത്ത് എല്ലായിടത്തും ഒരേതിരക്കഥ. പ്രതിപക്ഷ പാര്‍ട്ടികളെ ഈ രീതിയില്‍ ഇല്ലാതാക്കാനാണ് ശ്രമം. ഡിഎംകെയ്ക്ക് രാഷ്ട്രീയം നന്നായി അറിയാം. ബിജെപിയെ രാഷ്ട്രീമായി നേരിടുമെന്ന് സ്റ്റാലിന്‍ പറഞ്ഞു ജനങ്ങള്‍ക്ക് വേണ്ടി സേവനം നടത്തിയാലെ ബിജെപിയെ വിശ്വസിക്കും. തീര്‍ത്തും ജനവിരുദ്ധമാണ് ബിജെപിയുടെ രാഷ്ട്രീയം. ജയലളിതെ ഭീഷണിപ്പെടുത്തി വശത്താക്കിയതുപോലെ ഡിഎംകെ വശത്താക്കാന്‍ ബിജെപിക്ക് കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

Post a Comment

أحدث أقدم
Join Our Whats App Group