തിരുവനന്തപുരം: കർണാടകയിലെ പാൽ ബ്രാൻഡായ നന്ദിനി കേരളത്തിലും വില്പന നടത്തുന്നതിനെതിരെ മിൽമ. കർണ്ണാടകയിൽ അമൂൽ വിൽപന നടത്തുന്നതിനെ എതിർത്തവർ ഇത് ചെയ്യുന്നത് ശരിയല്ലെന്ന് മിൽമ ചെയർമാൻ കെ.എസ് മണി പറഞ്ഞു. നന്ദിനി സംസ്ഥാനത്ത് വില കുറവിൽ വിൽക്കുന്നു എന്നുള്ളത് ശരിയല്ല.
മിൽമ 26 രൂപയ്ക്ക് വിൽക്കുന്ന പാൽ നന്ദിനി 27 രൂപയ്ക്കാണ് നൽകുന്നതെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തിലെ നന്ദിനി പാൽ വില്പനയ്‌ക്കെതിരെ ദേശീയ ഡയറി ഡെവലപ്മെന്റ് ബോർഡിന് പരാതി നൽകുമെന്ന് ക്ഷീര വികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി പറഞ്ഞിരുന്നു.
കേരളത്തിൽ ഉത്പാദിപ്പിക്കുന്നത് ഏറ്റവും മികച്ച പാലാണെന്നും ഇന്ത്യയിലെ തന്നെ മികച്ച പാൽ മിൽമയുടേതാണെന്ന് മന്ത്രി പറഞ്ഞു. അന്യസംസ്ഥാന പാലിന് കൂടുതൽ ശ്രദ്ധ നൽകണം. അത്തരത്തിൽ എത്തുന്ന പാൽ കുഞ്ഞുങ്ങളും സാധാരണക്കാരും ഉപയോഗിക്കാൻ പാടില്ലയെന്നും മന്ത്രി ജെ ചിഞ്ചുറാണി വ്യക്തമാക്കി.
സംസ്ഥാനത്ത് ചെറിയ ഔട്ട്ലെറ്റുകളിൽ നന്ദിനി പാൽ എത്തിത്തുടങ്ങിയതോടെ വിൽപനയെ ബാധിക്കുമെന്ന ആശങ്കയിലാണ് മിൽമ.
إرسال تعليق