Join News @ Iritty Whats App Group

തീര്‍ത്ഥാടകരുടെ എണ്ണം കൊണ്ട് പഴയ പ്രതാപം വീണ്ടെടുക്കുന്ന ഹജ്ജാണ് ഇത്തവണത്തേതെന്ന് സൗദി ഹജ്ജ് മന്ത്രി

റിയാദ്: തീർഥാടകരുടെ എണ്ണം പഴയ നിലയിലേക്ക് മടങ്ങുന്ന ഹജ്ജാവും ഇത്തവണത്തേതെന്ന് ഹജ്ജ് ഉംറ മന്ത്രി ഡോ. തൗഫീഖ് അൽ റബീഅ. ഈ വർഷം ഹജ്ജ് സീസൺ സാധാരണ നിലയിലേക്ക് മടങ്ങുകയാണെന്ന് റിയാദിൽ നടന്ന വാർത്താ സമ്മേളനത്തിൽ മന്ത്രി പറഞ്ഞു. മുഴുവൻ തീർഥാടകരെയും സ്വാഗതം ചെയ്യുന്നു. കൊവിഡ് കാലത്ത് എല്ലാ വെല്ലുവിളികളെയും രാജ്യം തരണം ചെയ്‌തു. തീർഥാടകരുടെ എണ്ണം പഴയത് പേലെ തിരികെ കൊണ്ടുവരാൻ ആവശ്യപ്പെടുന്ന ഉദാരമായ നിർദേശങ്ങൾക്ക് ഭരണകൂടം നൽകി. ഇതിന് സൽമാൻ രാജാവിനും കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന്‍ രാജകുമാരനും നന്ദി രേഖപ്പെടുത്തുന്നുവെന്നും മന്ത്രി പറഞ്ഞു.

ഈ വർഷത്തെ ഹജ്ജിനുള്ള ഒരുക്കം സർക്കാർ, സ്വകാര്യ മേഖലകളിൽ നിന്നുള്ള എല്ലാ ബന്ധപ്പെട്ട അധികാരികളുമായും സഹകരിച്ച് ഈ വർഷാരംഭം മുതൽ തുടങ്ങിയിരുന്നു. ഉയർന്ന പ്രായപരിധിയില്ലാതെ മുഴുവൻ കാലയളവിലും ഹജ്ജിന് അപേക്ഷിക്കാൻ തീർത്ഥാടകരെ അനുവദിച്ചു. ആവശ്യങ്ങൾക്ക് അനുയോജ്യമായ വിവിധ പാക്കേജുകളിലൂടെ ഹജ്ജ് നിർവഹിക്കാനുള്ള അവസരം നൽകി. ഇലക്ട്രോണിക് റിസർവേഷൻ മുതൽ ആവശ്യമുള്ള സേവനങ്ങൾ ഒരുക്കി. യൂറോപ്പ്, അമേരിക്ക, ഓസ്‌ട്രേലിയ എന്നിവിടങ്ങളിൽ നിന്നുള്ള തീർഥാടകർക്കും 58-ലധികം രാജ്യങ്ങളിൽ നിന്നുള്ള തീർഥാടകർക്കും ഹജ്ജ് ബുക്കിങ്ങിനായി ഏഴ് വിവിധ ഭാഷകളിൽ മന്ത്രാലയം ‘നുസ്ക് ഹജ്ജ്’ പ്ലാറ്റ്‌ഫോം ആരംഭിച്ചതായും മന്ത്രി സൂചിപ്പിച്ചു. 

നൂതന സാങ്കേതിക വിദ്യകൾ ഉപയോഗപ്പെടുത്തുന്നതിനുള്ള ശ്രമങ്ങൾ മന്ത്രാലയം തുടരുകയാണ്. നിരവധി സേവനങ്ങൾ സംഘടിപ്പിക്കുന്നതിനും സുഗമമാക്കുന്നതിനും ഫലപ്രദമായി ഇത് സഹായിച്ചു. വരാനിരിക്കുന്ന വർഷങ്ങളിൽ സൗദിയിലെത്തിയത് മുതൽ സുരക്ഷിതമായി മടങ്ങിപ്പോകുന്നത് വരെയുള്ള എല്ലാ ഹജ്ജ് നടപടിക്രമങ്ങളും ഇലക്ട്രോണിക് ആക്കാനാണ് സൗദി അറേബ്യ ശ്രമിക്കുന്നതെന്ന് ഹജ്ജ് മന്ത്രി പറഞ്ഞു.

Post a Comment

أحدث أقدم
Join Our Whats App Group