വയനാട്: വനത്തിനുള്ളില്‍ പ്രവേശിച്ച് കാട്ടാനയുടെ ഫോട്ടോ എടുക്കാന്‍ ശ്രമിച്ച യുവാവിനെ ഓടിച്ച് കാട്ടാന. വയനാട് മുത്തങ്ങ വന്യജീവി സങ്കേതത്തിനുള്ളില്‍ വെച്ചാണ് സംഭവം. തമിഴ്‌നാട് സ്വദേശിയായ യുവാവാണ് കാട്ടാനയുടെ ആക്രമണത്തില്‍ നിന്നും തലനാരിഴക്ക് രക്ഷപ്പെട്ടത്.
യുവാവ് കാട്ടാനയുടെ സമീപമെത്തി ഫോട്ടോ എടുക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് കാട്ടാന ഓടിച്ചത്. വയനാട് വന്യജീവി സങ്കേതത്തിലെ സഫാരി വാഹനത്തിലുണ്ടായ വിനോദ സഞ്ചാരികളാണ് സംഭവത്തിന്റെ വിഡിയോ പകര്‍ത്തിയത്.
വിനോദ സഞ്ചാരികള്‍ ബഹളം വെച്ചതിനെ തുടര്‍ന്ന് ആന പിന്തിരിയുകയായിരുന്നു. യുവാവിനെയും വാഹനവും കസ്റ്റഡിയിലെടുത്ത് 4000 രൂപ പിഴയിടാക്കിയാണ് വനം വകുപ്പ് വിട്ടയച്ചത്.
إرسال تعليق