കേരള സോപ്‌സ് സൗദി അറേബ്യയിലെ വിവിധയിടങ്ങളില്‍ അടുത്ത മാസം മുതല്‍ ലഭ്യമായി തുടങ്ങുമെന്ന് വ്യവസായ മന്ത്രി പി രാജീവ് അറിയിച്ചു. 2023 മെയ് മാസത്തില്‍ സൗദി അറേബ്യയിലെ പ്രധാന സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ കേരള സോപ്‌സ് ഉത്പന്നങ്ങള്‍ ലഭ്യമാക്കാനുള്ള ധാരണാപത്രം ഒപ്പുവയ്ക്കാന്‍ കേരള സോപ്‌സിന് സാധിച്ചിരുന്നു.
കൂടാതെ ഒമാന്‍, യു എ ഇ, കുവൈത്ത് എന്നിവിടങ്ങളിലേക്കുള്ള കയറ്റുമതി സംബന്ധിച്ചുള്ള നടപടികളും അവസാന ഘട്ടത്തിലാണെന്നും പി രാജീവ് പറഞ്ഞു. 2022-23 വര്‍ഷത്തിന് ശേഷം ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ അറ്റാദായം നേടിയെടുക്കാന്‍ സാധിച്ച സോപ്‌സിന് 2023-24 വര്‍ഷത്തിലും മികച്ച തുടക്കം നേടാന്‍ കേരള സാധിച്ചിരിക്കുകയാണെന്നും മന്ത്രി അറിയിച്ചു.
അതേസമയം, സംസ്ഥാന സര്‍ക്കാര്‍ പ്രതിസന്ധിയിലുള്ള കയര്‍ മേഖലയില്‍ കൂടുതല്‍ ഇടപെടലുകള്‍ നടത്തിക്കൊണ്ടിരിക്കുകയാണെന്ന് മന്ത്രി പറഞ്ഞു.നിലവിലെ മാനദണ്ഡങ്ങള്‍ക്ക് വിധേയമായി 534 കയര്‍ സഹകരണ സംഘങ്ങളില്‍ പ്രവര്‍ത്തന മൂലധനമായും നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനായും 4.5 കോടി രൂപ അനുവദിച്ചുകൊണ്ട് ഉത്തരവായിട്ടുണ്ട്. 300 സംഘങ്ങള്‍ക്കായി ഒന്നര ലക്ഷം രൂപ വീതം അനുവദിക്കും. ഇതോടൊപ്പം 100 സംഘങ്ങള്‍ക്ക് ഒരു ലക്ഷം രൂപ വീതവും, ബാക്കി 134 സംഘങ്ങള്‍ക്ക് അര്‍ഹതയുടെ അടിസ്ഥാനത്തില്‍ നിശ്ചിത തുക നല്‍കുന്നതിനായും രണ്ട് കോടി രൂപയും അനുവദിച്ചിട്ടുണ്ട്.
إرسال تعليق