Join News @ Iritty Whats App Group

പ്രിയ വര്‍ഗീസിന്റെ നിയമനവുമായി മുന്നോട്ടുപോകാമെന്ന് സ്റ്റാന്‍ഡിംഗ് കൗണ്‍സില്‍ ഉപദേശം




കണ്ണൂര്‍: കണ്ണൂര്‍ സര്‍വകലാശാല മലയാളം വിഭാഗം അസോസിയേറ്റ് പ്രൊഫസറായുള്ള പ്രിയ വര്‍ഗീസിന്റെ നിയമനം ശരിവച്ച ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഉത്തരവിനു പിന്നാലെ നിയമനവുമായി മുന്നോട്ടുപോകാമെന്ന് നിയമോപദേശം. സര്‍വകലാശാല സ്റ്റാന്‍ഡിംഗ് കൗണ്‍സില്‍ ഐ.വി പ്രമോദ് ആണ് നിയമോപദേശം നല്‍കിയത്.

ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് പ്രിയയ്ക്ക നിയമനം ശരിവച്ചതോടെ ഗവര്‍ണറുടെ സ്‌റ്റേ ഉത്തരവ് ഇനി നിലനില്‍ക്കില്ലെന്നാണ് ഉപദേശം. എന്നാല്‍ നിയമന വിവരം ഗവര്‍ണറെ അറിയിക്കണമെന്നും കൗണ്‍സില്‍ നിയമോപദേശത്തില്‍ പറയുന്നു.

പ്രിയ വര്‍ഗീസിന്റെ നിയമനം തടഞ്ഞ സിംഗിള്‍ ബെഞ്ച് റാങ്ക് പട്ടിക പുനഃപരിശോധിക്കണമെന്ന ആവശ്യപ്പെട്ടിരുന്നു. ഇതിനെതിരെ പ്രിയ നല്‍കിയ ഹര്‍ജിയിലാണ് ഡിവിഷന്‍ ബെഞ്ച് അനുകൂല ഉത്തരവ് നല്‍കിയത്. പരാതിക്കാരന്‍ അപ്പീലുമായി പോകുമെന്നതിനാല്‍ പ്രിയ സുപ്രീം കോടതിയില്‍ തടസ്സഹര്‍ജിയും നല്‍കിയിട്ടുണ്ട്. നിയമോപദേശം തേടിയ ശേഷം നിയമനത്തെ കുറിച്ച് പരിശോധിക്കുമെന്ന് വി.സി നേരരെത്ത അറിയിച്ചിരുന്നു.

Post a Comment

أحدث أقدم
Join Our Whats App Group