മലയാളി യുവതി ദുബായിയില്‍ ഷോക്കേറ്റ് മരിച്ചു. തൃശൂര്‍ അയ്യന്തോള്‍ സ്വദേശിനി നീതു ഗണേഷ് (35) ആണ് അല്‍ തവാറില്‍ മരിച്ചത്. വ്യാഴാഴ്ച വീട്ടിലെ കുളിമുറിയില്‍വെച്ചാണ് നീതുവിന് ഷോക്കേറ്റത്. ഇവര്ക്ക്കുളിമുറിയിലെ വെള്ളത്തില്‍നിന്നും ഷോക്കേറ്റതായാണ് വിവരം. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
നീതു കൊല്ലം മേടയില്‍മുക്ക് സ്വദേശി ഇലങ്കത്തുവെളി ജവാഹര്‍ നഗര്‍ നക്ഷത്രയില്‍ വിശാഖ് ഗോപിയുടെ ഭാര്യയാണ്. ദുബായില്‍ എന്‍ജിനീയര്‍മാരാണ് ഇരുവരും. പരേതനായ ഗണേഷിന്റെയും യമുനയുടെയും മകളാണ് നീതു. നിവിഷ് കൃഷ്ണ (5) ആണ് മകന്.
إرسال تعليق