Join News @ Iritty Whats App Group

കിരണിനെ പ്രകോപിപ്പിച്ചത് യുവതി ആണ്‍സുഹൃത്തുമായി ആഹാരം കഴിക്കാന്‍ പോയത് ; പെണ്‍കുട്ടി രക്ഷപ്പെട്ടപ്പോള്‍ പിന്തുടര്‍ന്നു പിടിക്കാനും ശ്രമിച്ചു, പറഞ്ഞത് ഭാര്യയാണെന്ന്

തിരുവനന്തപുരം: കഴക്കൂട്ടത്ത് യുവതിയ്‌ക്കെതിരേ ആണ്‍സുഹൃത്ത് കിരണ്‍ നടത്തിയത് ക്രൂരമായ അക്രമം. പുലര്‍ച്ചെ വരെ നീണ്ട ക്രൂരതകള്‍ മൊബൈലില്‍ പകര്‍ത്തുകയും ചെയ്തു. പുലര്‍ച്ചെ യുവതി ഗാഡൗണില്‍ നിന്നു രക്ഷപ്പെട്ടപ്പോഴും പ്രതി യുവതിക്കു പിന്നാലെ ഓടിവന്നതായിട്ടാണ് വിവരം. പ്രതിയായ കിരണിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ ഫോണും ഇന്ന് ഫൊറന്‍സിക് പരിശോധനയ്ക്ക് നല്‍കും.

ഞായറാഴ്ച പുലര്‍ച്ചെ ഗോഡൗണില്‍ നിന്നു വിവസ്ത്രയാക്കപ്പെട്ട നിലയില്‍ രക്ഷപ്പെട്ട യുവതി സമീപത്തെ വീട്ടിലെത്തി സഹായം അഭ്യര്‍ഥിക്കുകയായിരുന്നു. ഇവരാണു പൊലീസില്‍ വിവരം അറിയിച്ചത്. പിന്നാലെ കിരണ്‍ വന്നു തങ്ങള്‍ ഭാര്യാഭര്‍ത്താക്കന്മാരാണെന്ന് പറഞ്ഞു. ആദ്യം ഭാര്യയാണെന്ന് പറഞ്ഞ കിരണ്‍ പിന്നീട് സുഹൃത്താണെന്ന് മാറ്റിപ്പറഞ്ഞു. എന്നാല്‍ ഭാര്യയല്ലെന്നും കൂടെ വിടരുതെന്നും യുവതി അപേക്ഷിച്ചു.

വായില്‍ നിന്നും രക്തം വരുന്ന നിലയിലായിരുന്നു യുവതി. വസ്ത്രം വേണമെന്ന് പറഞ്ഞപ്പോള്‍ വീട്ടില്‍നിന്ന് എടുത്തുനല്‍കി. തുടര്‍ന്ന് വീട്ടുകാര്‍ പോലീസിനെ വിളിച്ചുവരുത്തി. പൊലീസ് യുവതിയെ ആശുപത്രിയില്‍ എത്തിച്ചു. കൃഷിഭവന്‍ വളപ്പില്‍ ഒളിച്ചിരിക്കുകയായിരുന്ന കിരണിനെ പിടികൂടുകയും ചെയ്തു. വെട്ടുറോഡിലെ കൃഷിഭവനില്‍ കിരണ്‍ മുന്‍പ് താല്‍ക്കാലിക ജീവനക്കാരനായി ജോലി ചെയ്തിട്ടുണ്ട്. പിന്നിലുള്ള ഗോഡൗണില്‍ രാത്രി 12 മണിയോടെ യുവതിയെ എത്തിച്ച ശേഷം കൊണ്ടുപോയി കെട്ടിയിട്ട് മര്‍ദിക്കുകയും ബലാത്സംഗം ചെയ്യുകയുമായിരുന്നു. പുലര്‍ച്ചെ വരെ പീഡനം തുടര്‍ന്നു.

ശനിയാഴ്ച വൈകിട്ട് ടെക്‌നോപാര്‍ക്കിന് സമീപമുള്ള ഹോട്ടലില്‍ മറ്റൊരു ആണ്‍സുഹൃത്തുമായി യുവതി ആഹാരം കഴിക്കാന്‍ പോയതാണ് കിരണിനെ പ്രകോപിപ്പിച്ചത്. തുടര്‍ന്ന് ഇവിടെയെത്തിയ കിരണ്‍ യുവതിയെ ബൈക്കില്‍ കയറ്റി കൊണ്ടുപോയി. ആദ്യം ബൈക്കില്‍ കയറാന്‍ കൂട്ടാക്കാതിരുന്ന യുവതിയെ ആത്മഹത്യാ ഭീഷണി മുഴക്കിയാണ് കിരണ്‍ വാഹനത്തില്‍ കയറ്റിയത്. ഇരുവരും സുഹൃത്തുക്കളാണെന്നാണു പൊലീസ് പറയുന്നത്. ഗുരുതര പരുക്കുകളേറ്റ യുവതി ആശുപത്രിയില്‍ ചികിത്സയിലാണ്.

Post a Comment

أحدث أقدم
Join Our Whats App Group