പത്തനംതിട്ട: ഇനി ലോകത്ത് എവിടെയിരുന്നും അയ്യപ്പന് കാണിക്കയർപ്പിക്കാം. ഇ കാണിക്കയിലൂടെയാണ് ഭക്തർക്ക് കാണിക്കയർപ്പിക്കാൻ സാധിക്കുന്നത്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡാണ് ഇത്തരത്തിലുളള സൗകര്യം ഒരുക്കിയത്. www.sabarimalaonline.org എന്ന വൈബ്സൈറ്റില്‍ പ്രവേശിച്ച് ലോകത്ത് എവിടെയിരുന്നും ഭക്തര്‍ക്ക് കാണിയ്ക്ക അര്‍പ്പിക്കാം.
തിരുവിതാംകൂർ ദേവസ്വം ബോർഡ് ആസ്ഥാനത്ത് നടന്ന ചടങ്ങിൽ ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ. കെ അനന്തഗോപൻ ഇ-കാണിക്ക സംവിധാനത്തിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. ടാറ്റാ കൺസൺട്ടൻസി സർവ്വീസസിന്റെ സീനിയർ ജനറൽ മാനേജരിൽ നിന്ന് കാണിക്ക സ്വീകരിച്ചാണ് ഉദ്ഘാടനം നിർവ്വഹിച്ചത്.
إرسال تعليق