Join News @ Iritty Whats App Group

കണ്ണൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ സ്ഥാനം പങ്കിടുന്നതിനെച്ചൊല്ലി കോണ്‍ഗ്രസ്സും മുസ്ലീംലീഗും തമ്മില്‍ ഇടയുന്നു.


കണ്ണൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ സ്ഥാനം പങ്കിടുന്നതിനെച്ചൊല്ലി കോണ്‍ഗ്രസ്സും മുസ്ലീംലീഗും തമ്മില്‍ ഇടയുന്നു.

പി സിസി അധ്യക്ഷന്‍ കെ സുധാകരന്‍ വിളിച്ചു ചേര്‍ത്ത മധ്യസ്ഥ ചര്‍ച്ച തീരുമാനമാകാതെ അലസിപ്പിരിഞ്ഞു. രണ്ടര വര്‍ഷത്തിന് ശേഷം മേയര്‍ സ്ഥാനം ലീഗിന് കൈമാറണമെന്ന ആവശ്യത്തില്‍ നിന്നും ഒരിഞ്ച് പിന്നോട്ട് പോകില്ലെന്ന് ലീഗ് നേതാക്കള്‍ വ്യക്തമാക്കി

സംസ്ഥാനത്ത് യുഡിഎഫ് ഭരിക്കുന്ന ഒരേയൊരു കോര്‍പ്പറേഷനാണ് കണ്ണൂര്‍.രണ്ടര വര്‍ഷം വീതം മേയര്‍ സ്ഥാനം പങ്കിടാമെന്നായിരുന്നു ഭരണത്തിലെത്തുമ്ബോള്‍ കോണ്‍ഗ്രസ്സും ലീഗും തമ്മിലുള്ള ധാരണ. എന്നാല്‍ പിന്നീട് കോണ്‍ഗ്രസ്സ് നിലപാട് മാറ്റി.കോണ്‍ഗ്രസ്സിന് മൂന്നു വര്‍ഷം വേണമെന്നായി. ഇതോടെയാണ് ലീഗ് ഇടഞ്ഞത്.

രണ്ടര വര്‍ഷം പൂര്‍ത്തിയാകുന്ന സാഹചര്യത്തില്‍ ഉടന്‍ മേയര്‍ സ്ഥാനം കൈമാറണമെന്ന് ലീഗ് ആവശ്യപ്പെട്ടു.ജില്ലാ നേതാക്കള്‍ തമ്മിലുള്ള ചര്‍ച്ചകള്‍ ഫലം കാണാതെ വന്നതോടെയാണ് കെ സുധാകരന്റെ സാന്നിധ്യത്തില്‍ ചര്‍ച്ച നടന്നത്.അതും തീരുമാനമാകാതെ അലസിപ്പിരിഞ്ഞു.രണ്ടര വര്‍ഷത്തിന് ശേഷം മേയര്‍ സ്ഥാനം വേണമെന്ന ആവശ്യത്തില്‍ നിന്നും പിന്നോട്ട് പോകില്ലെന്ന് ലീഗ് നേതാക്കള്‍ വ്യക്തമാക്കി

മേയര്‍ സ്ഥാനം പങ്കിടണമെങ്കില്‍ തളിപ്പറമ്ബ് മുന്‍സിപ്പല്‍ ചെയര്‍മാന്‍ സ്ഥാനവും പങ്കിടണമെന്നാണ് കോണ്‍ഗ്രസ്സ് മുന്നോട്ട് വച്ച പുതിയ ആവശ്യം.നിലവില്‍ മുസ്ലീം ലീഗില്‍ നിന്നാണ് ചെയര്‍മാന്‍.എന്നാല്‍ ലീഗിന് വ്യക്തമായ മേധാവിത്വമുള്ള തളിപ്പറമ്ബില്‍ കോണ്‍ഗ്രസ്സിന് അവകാശവാദമുന്നയിക്കാന്‍ അരഹതയില്ലെന്നാണ് ലീഗ് നിലപാട്.തര്‍ക്കം രൂക്ഷമായ സാഹചര്യത്തില്‍ സംസ്ഥാന നേതക്കള്‍ തമ്മില്‍ അനുരഞ്ജന ചര്‍ച്ച തുടരും

Post a Comment

أحدث أقدم
Join Our Whats App Group