Join News @ Iritty Whats App Group

കെ സുധാകരനെ വെറുതെ ഉപദ്രവിച്ചാൽ നോക്കിയിരിക്കുമെന്ന് കരുതണ്ട: സർക്കാരിനോട് രാജ്മോഹൻ ഉണ്ണിത്താൻ



കാസർകോട്: കെ പി സി സി പ്രസിഡന്റ് കെ സുധാകരനെ വെറുതെ ഉപദ്രവിച്ചാൽ നോക്കിയിരിക്കുമെന്ന് കരുതേണ്ടെന്ന് കാസർകോട് എംപി രാജ്മോഹൻ ഉണ്ണിത്താൻ. പിഎം ആർഷോയെ ചുമക്കുന്നത് സിപിഎമ്മിന് അപമാനമാണെന്നും കേരളത്തിലെ മാധ്യമ പ്രവർത്തകരെ പേടിപ്പിക്കാൻ ഗോവിന്ദൻ മാസ്റ്റർ ശ്രമിക്കേണ്ടെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാന സർക്കാരും സിപിഎമ്മും മാധ്യമ സ്വാതന്ത്ര്യത്തിൽ കൈ കടത്തൽ നടത്തുന്നുവെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഈ നീക്കം അപലപനീയമാണ്. പ്രതിപക്ഷ നേതാവിനെതിരെയും സുധാകരനെതിരെയുമുള്ള കേസ് മുഖ്യമന്ത്രിയുടെ ഗൂഢാലോചനയാണ്. പ്രതിപക്ഷ രാഷ്ട്രീയ പ്രസ്ഥാനങ്ങളെ ഉന്മൂലനം ചെയ്യാനുള്ള ശ്രമമാണ് പിണറായി വിജയൻ നടത്തുന്നത്. പിണറായി വിജയൻ വിഡ്ഢികളുടെ സ്വർഗത്തിലാണെന്നും അദ്ദേഹം വിമർശിച്ചു.

കോൺഗ്രസ്‌ പുനസംഘടന വിവാദത്തിലും അദ്ദേഹം പ്രതികരിച്ചു. പാർട്ടിയിലെ പടലപിണക്കം തെരുവിൽ കൊണ്ടുവരരുതെന്ന് അദ്ദേഹം നേതാക്കളോട് ആവശ്യപ്പെട്ടു. വിവാദം തെരുവിലേക്ക് എത്തിക്കുന്നതിനെ അനുകൂലിക്കാൻ കഴിയില്ലെന്ന് പറഞ്ഞ അദ്ദേഹം, ഇപ്പോഴുണ്ടായിരിക്കുന്ന പാർട്ടിയിലെ ആഭ്യന്തര തർക്കം താഴേത്തട്ടിൽ കോൺഗ്രസ്‌ പ്രവർത്തകരുടെ മനസിന് മുറിവേൽപ്പിച്ചുവെന്നും പറഞ്ഞു. ഇതിന് നേതൃത്വം നൽകുന്നവർ അതവസാനിപ്പിക്കാൻ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Post a Comment

أحدث أقدم
Join Our Whats App Group