പിണറായി: കണ്ണൂർ പിണറായിയിൽ നവവധു ഭർതൃവീട്ടിൽ ആത്മഹത്യ ചെയ്ത സംഭവത്തിൽ ദുരൂഹത ഒഴിയുന്നില്ല. മകളുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന പരാതിയുമായി പെൺകുട്ടിയുടെ കുടുംബം. പടന്നക്കരയിലെ മേഘ മനോഹരന്‍റെ മരണത്തിലാണ് ഭർത്താവിനെതിരെ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിയെ സമീപിക്കുമെന്ന് മേഖയുടെ കുടുബം വ്യക്തമാക്കി. മേഘയുടെ ശരീരത്തിൽ അടിയേറ്റ പരുക്കുകൾ ഉണ്ടായിരുന്നതായാണ് കുടുംബം ആരോപിക്കുന്നത്.
ഇക്കഴിഞ്ഞ ജൂൺ 10നാണ് ഭർതൃവീട്ടിൽ മേഘ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഒരു ജന്മദിനാഘോഷ ചടങ്ങിൽ പങ്കെടുത്ത് മടങ്ങിയതിന് പിറകെയായിരുന്നു മേഘയുടെ ആത്മഹത്യ. സംഭവത്തിൽ കതിരൂർ പൊലീസ് അന്ന് തന്നെ അസ്വാഭാവിക മരണത്തിന് കേസ് എടുത്തിരുന്നു. എന്നാൽ പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ അസ്വാഭാവികമായി ഒന്നും കണ്ടെത്തിയിട്ടില്ല എന്നാണ് പൊലീസ് പറയുന്നത്. അതേസമയം ഇത് സാധാരണ മരണമല്ലെന്നും ഭർത്താവിന്‍റെ പീഡനമാണ് മരണകാരണമെന്നുമാണ് ബന്ധുക്കളും നാട്ടുകാരും ആരോപിക്കുന്നത്.
കോഴിക്കോട്ടെ ഐടി സ്ഥാപനത്തിൽ എഞ്ചീനിയറായിരുന്ന മേഘയും കതിരൂർ സ്വദേശിയായ ജിം ട്രെയിനറും തമ്മിൽ പ്രണയ വിവാഹമായിരുന്നു. കഴിഞ്ഞ ഏപ്രിൽ ആയിരുന്നു ഇവരുടെ വിവാഹം. മരണത്തിൽ കേസ് എടുത്ത് അന്വേഷണം നടക്കുന്നുണ്ടെന്നും അസ്വാഭാവികമായി ഒന്നും പോസ്റ്റ്മർട്ടം റിപ്പോർട്ടിൽ കണ്ടെത്താനായിട്ടില്ലെന്നുമാണ് പൊലീസ് നൽകുന്ന വിശദീകരണം. യുവതിയുടെ ഭർത്താവിന്‍റെ സുഹൃത്തുക്കളെ അടക്കം പൊലീസ് വിശദമായി ചോദ്യം ചെയ്യുകയാണ്.
إرسال تعليق