ഉളിയിൽ : ഉളിയിൽ ഐഡിയൽ അക്കാദമി ഫോർ ഹയർ എജുക്കേഷൻ പരിസ്ഥിതി വാരാചരണം സണ്ണി ജോസഫ് എം.എൽ.എ. ഉദ്ഘാടനം ചെയ്തു.
വൈസ് പ്രിൻസിപ്പൽ കെ.വി. അബ്ദുൽ വഹാബിന്റെ നേതൃത്വത്തിൽ അധ്യാപകരും വിദ്യാർത്ഥികളും മാനേജ്‌മെന്റ് പ്രതിനിധികളും ചേർന്ന് സണ്ണി ജോസഫ് എം.എൽ.എ , മുനിസിപ്പൽ ചെയർ പേഴ്സൺ കെ. ശ്രീലത, ഇരിട്ടി പോലിസ് സബ് ഇൻസ്പെക്ടർ ടി.ജി. അശോകൻ, ഇരിട്ടി പ്രസ് ഫോറം പ്രസിഡണ്ട് സദാനന്ദൻ കുയിലൂർ, മർച്ചന്റ്‌സ് അസോസിയേഷൻ പ്രസിഡണ്ട് പൊയിലൻ അയ്യൂബ് എന്നിവർക്ക് മാവിൻ തൈ സമ്മാനിച്ചു.
ഐഡിയൽ അക്കാദമി മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ സി.എം.ബഷീർ, സി. സലീം മൂസ, അധ്യാപകരായ എൻ.എൻ. ഷംസുദ്ദീൻ, ജിത അജിത് കുമാർ, എസ്. സീനത്ത് തുടങ്ങിയവർ പങ്കെടുത്തു.
إرسال تعليق