കണ്ണൂര്‍: ജില്ലയില്‍ വീണ്ടും തെരുവുനായ്ക്കളുടെ ആക്രമണം. തളിപ്പറമ്പ് ഞാറ്റുവേലയില്‍ അഞ്ചു വയസ്സുകാരിയെ തെരുവുനായ്ക്കള്‍ ആക്രമിക്കാനായി ഓടിച്ചു. രാവിലെ ഒമ്പതുമണിയോടെ വീടിന്റെ ഗേറ്റ് കടന്ന് വഴിയിലേക്ക് ഇറങ്ങിയ പെണ്‍കുട്ടിയെ മൂന്നു നായ്ക്കള്‍ ഓടിവന്ന് വളയുകയായിരുന്നു. കുട്ടി തിരിച്ച് ഓടി വീട്ടില്‍ കയറി രക്ഷപ്പെടുകയായിരുന്നു. കുട്ടിക്ക് നായ്ക്കളുടെ കടിയേറ്റിട്ടില്ല. ആക്രമിക്കാന്‍ ഓടിക്കുന്നതിന്റെ ദൃശ്യം വീട്ടില്‍ സിസിടിവിയില്‍ നിന്ന് ലഭിച്ചു.
കണ്ണൂര്‍ മുഴുപ്പിലങ്ങാട് കഴിഞ്ഞയാഴ്ചയാണ് സംസാരശേഷിയില്ലാത്ത കുട്ടിയെ നായ്ക്കള്‍ കടിച്ചുകൊന്നത്. കഴിഞ്ഞ ദിവസം മൂന്നു വയസ്സുകാരിയെ കടിച്ചുകീറിയിരുന്നു.
إرسال تعليق