തിരുവനന്തപുരം: പതിവിലും െവെകി എത്തിയ കാലവര്‍ഷം സംസ്ഥാനത്തിനു സമ്മാനിക്കുക ''പെരുമഴക്കാലം''. തെക്കു-പടിഞ്ഞാറന്‍ മണ്‍സൂണ്‍ കേരളത്തില്‍ എത്തിയതായി കേന്ദ്രകാലാവസ്ഥാവകുപ്പ് സ്ഥിരീകരിച്ചു.
ജൂണ്‍ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള കാലവര്‍ഷത്തില്‍ കേരളത്തില്‍ ഇത്തവണ കൂടുതല്‍ മഴ പെയ്യുമെന്നാണു കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. ജൂണില്‍ മെല്ലെ പെയ്ത്, ജൂെലെയില്‍ ശക്തിയാര്‍ജിച്ച് ഓഗസ്‌റ്റോടെ കനത്ത മഴ ലഭിക്കുന്ന തരത്തിലാകും ഇത്തവണയും കാലവര്‍ഷത്തിന്റെ രീതി.
തിരുവനന്തപുരം മുതല്‍ കണ്ണൂര്‍ വരെയാണ് ഇപ്പോള്‍ കാലവര്‍ഷം എത്തിയിരിക്കുന്നത്. 24 മണിക്കൂറിനുള്ളില്‍ കാസര്‍ഗോഡ് ജില്ലയിലും എത്തിച്ചേരും. സംസ്ഥാനത്ത് ഇന്ന് എട്ട് ജില്ലകളിലും നാളെ അഞ്ച് ജില്ലകളിലും മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചു.
മധ്യ-കിഴക്കന്‍ അറബിക്കടലില്‍ വീശുന്ന ബിപോര്‍ജോയ് ചുഴലിക്കാറ്റ് അതിതീവ്രമായി വടക്ക് ദിശയില്‍ സഞ്ചരിക്കുകയാണ്. നിലവില്‍ ഗോവ തീരത്ത് നിന്ന് 860 കി.മീ അകലെയായുള്ള ബിപോര്‍ജോയ് ചുഴലിക്കാറ്റിന് മണിക്കൂറില്‍ 160 കി.മീറ്റാണ് വേഗം. വരുംദിവസങ്ങളില്‍ ചുഴലിക്കാറ്റ് വടക്കുദിശയിലേക്കു സഞ്ചരിക്കും. ഇതു കേരളത്തെ കാര്യമായി ബാധിക്കാനിടയില്ല.
Ads by Google
إرسال تعليق