കണ്ണൂർ: ലോക രക്തദാതാക്കളുടെ ദിനത്തിൽ ടീം കണ്ണൂർ സോൾജിയേഴ്സിന്റെയും മിലിറ്ററി ഹോസ്പിറ്റൽ കണ്ണൂരിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ കണ്ണൂർ ഗവൺമെന്റ് ജില്ലാ ആശുപത്രിയുടെയും കൃഷ്ണ ബീച്ച് റിസോർട്ട് കണ്ണൂരിന്റെയും സഹകരണത്തോടെ കൃഷ്ണബീച്ച് റിസോർട്ടിൽ വച്ച് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.
പ്രസ്തുത പരിപാടി മിലിട്ടറി ഹോസ്പിറ്റൽ കണ്ണൂർ മെഡിക്കൽ ഓഫീസർ മേജർ ഫ്രാൻസിസ് മുകിലൻ ഉദ്ഘാടനം ചെയ്തു. കണ്ണൂർ ഗവൺമെൻറ് ജില്ലാ ആശുപത്രി ബ്ലഡ് ബാങ്ക് ഇൻചാർജ് ഡോക്ടർ ഷഹീദ രക്തദാനത്തിന്റെ മഹത്വത്തെക്കുറിച്ചും ആവശ്യകതയെക്കുറിച്ചും വിശദീകരിച്ചു. തുടർന്ന് ക്യാമ്പിൽ പങ്കെടുത്തവർക്ക് രക്തദാന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ടീം കണ്ണൂർ സോൾജിയേഴ്സ്, മിലിറ്ററി ഹോസ്പിറ്റൽ കണ്ണൂർ, ഡി എസ് സി സെൻറർ കണ്ണൂർ എന്നിവിടങ്ങളിലെ സേനാംഗങ്ങളും കൃഷ്ണബീച്ച് റിസോർട്ട് സ്റ്റാഫ് അംഗങ്ങളും രക്തദാനം ചെയ്ത് ക്യാമ്പിൽ പങ്കാളികളായി. ടീം കണ്ണൂർ സോൾജിയേഴ്സ് വൈസ് പ്രസിഡണ്ട് വിനോദ് എളയാവൂർ, കൃഷ്ണ ബീച്ച് റിസോർട്ട് ഡയറക്ടർ അഭിഷേക് പ്രവീഷ്, ഓപ്പറേഷൻ മാനേജർ സുമിൽ വി പി എന്നിവർ സംസാരിച്ചു.
കണ്ണൂർ ജില്ലാ ടി ബി സെന്ററിലെ ഡിസ്ട്രിക് പി പി എം കോഡിനേറ്റർ അക്ഷയ പിവി ക്ഷയരോഗ ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു.
إرسال تعليق