Join News @ Iritty Whats App Group

മാഹി പന്തക്കലിൽ പൊലീസുകാരൻ ജോലിക്കിടെ കുഴഞ്ഞുവീണ് മരിച്ചു




കണ്ണൂ‍‍ര്‍ : മാഹി പന്തക്കലിൽ പൊലീസ് ഉദ്യോഗസ്ഥൻ ഡ്യൂട്ടിക്കിടെ കുഴഞ്ഞ് വീണ് മരിച്ചു. പന്തക്കൽ സ്റ്റേഷനിലെ എ എസ് ഐ തലശ്ശേരി പുന്നോൽ ഈയ്യത്തുങ്കാടിലെ ചന്ദ്ര വിഹാറിൽ എവിമനോജ് കുമാർ (.52) മരിച്ചത്. ഇന്ന് രാവിലെ സ്റ്റേഷനിൽ ഡ്യൂട്ടിക്കിടെ കുഴഞ്ഞു വീണ മനോജിനെ സഹപ്രവർത്തകർ തലശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വിവരമറിഞ്ഞ് മാഹി പൊലീസ് സൂപ്രണ്ട് ഉൾപ്പെടെയുള്ള പൊലീസ് ഉദ്യോഗസ്ഥർ ആശുപത്രിയിൽ എത്തി. സംസ്കാരം പുതുച്ചേരി സർക്കാരിൻ്റെ ഔദ്യോഗിക ബഹുമതികളോടെ പിന്നീട് നടക്കും.

Post a Comment

أحدث أقدم
Join Our Whats App Group