Join News @ Iritty Whats App Group

നാലുവർഷ ബിരുദ കോഴ്സുകള്‍ കേരള സര്‍വകലാശാലയിൽ ഈ വർഷം മുതൽ




തി​രു​വ​ന​ന്ത​പു​രം: കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല​യി​ൽ ഈ ​വ​ർ​ഷം ത​ന്നെ നാ​ല്​ വ​ർ​ഷ ബി​രു​ദ കോ​ഴ്​​സു​ക​ൾ തു​ട​ങ്ങും. സ​ർ​വ​ക​ലാ​ശാ​ല നേ​രി​ട്ട്​ ന​ട​ത്തു​ന്ന നാ​ല്​ കോ​ഴ്​​സു​ക​ളാ​ണ് പു​തി​യ രീ​തി​യി​ൽ തു​ട​ങ്ങു​ന്ന​ത്. സം​സ്ഥാ​ന​ത്ത്​ ആ​ദ്യ​മാ​യാണ് ഒരു സർവകലാശാല നാലുവര്‍ഷ ബിരുദ കോഴ്സ് ആരംഭിക്കുന്നത്.

ലാം​ഗ്വേ​ജ​സ്​ ആ​ൻ​ഡ്​​ ക​മ്മ്യൂ​ണി​ക്കേ​ഷ​ൻ സ്കി​ൽ, പൊ​ളി​റ്റി​ക്സ്​ ആ​ൻ​ഡ്​​ പ​ബ്ലി​ക്​ അ​ഡ്​​മി​നി​സ്​​ട്രേ​ഷ​ൻ എ​ന്നി​വ​യി​ൽ ബി എ ഓ​​ണേ​ഴ്​​സ്​ കോ​ഴ്​​സും ലൈ​ഫ്​ സ​യ​ൻ​സി​ൽ ബിഎ​സ്​​സി ഓ​ണേ​ഴ്​​സ്​ കോ​ഴ്​​സും സ​ർ​വ​ക​ലാ​ശാ​ല പ​ഠ​ന വി​ഭാ​ഗ​ങ്ങ​ളി​ൽ തു​ട​ങ്ങു​മെ​ന്ന്​ വൈ​സ്​ ചാ​ൻ​സ​ല​ർ ഡോ. ​മോ​ഹ​ൻ​ കു​ന്നു​മ്മ​ൽ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.

സ്വാ​ശ്ര​യാ​ടി​സ്ഥാ​ന​ത്തി​ൽ സർവകലാശാല ന​ട​ത്തു​ന്ന യൂ​ണി​വേ​ഴ്​​സി​റ്റി ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട്​ ഓ​ഫ്​ ടെ​ക്​​നോ​ള​ജി (യുഐ​ടി)​യി​ൽ നാ​ല്​ വ​ർ​ഷ ബി ​കോം (പ്രൊഫ​ഷ​ണ​ൽ) ഓ​ണേ​ഴ്​​സ്​ കോ​ഴ്​​സും ഈ ​വ​ർ​ഷം തു​ട​ങ്ങും. നാ​ല്​ വ​ർ​ഷ ബി​രു​ദ കോ​ഴ്​​സു​ക​ൾ ഈ ​വ​ർ​ഷം തു​ട​ങ്ങാ​ൻ അ​ഫി​ലി​യേ​റ്റ​ഡ്​ കോ​ള​ജു​ക​ളി​ൽ​നി​ന്ന്​ താ​ൽ​പ​ര്യ​പ​ത്ര​വും ക്ഷ​ണി​ച്ചി​ട്ടു​ണ്ട്. അ​ടു​ത്ത​വ​ർ​ഷം മു​ഴു​വ​ൻ കോ​ളേജു​ക​ളി​ലും നാ​ല്​ വ​ർ​ഷ കോ​ഴ്​​സു​ക​ൾ തു​ട​ങ്ങാ​നാ​ണ്​ തീ​രു​മാ​നം. ഈ ​വ​ർ​ഷം തു​ട​ങ്ങു​ന്ന കോ​ഴ്​​സു​ക​ൾ ഏ​ത്​ പ​ഠ​ന വ​കു​പ്പു​ക​ൾ​ക്ക്​ കീ​ഴി​ലാ​ണെ​ന്ന​ത്​ വൈ​കാ​തെ തീ​രു​മാ​നി​ക്കും.

സംസ്ഥാനത്ത് ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ പ​രി​ഷ്​​ക​ര​ണ ക​മ്മീഷന്റെ ശു​പാ​ർ​ശ​യെ തു​ട​ർ​ന്നാ​ണ്​ നാ​ല്​ വ​ർ​ഷ ​ഓ​ണേ​ഴ്​​സ്​ ബി​രു​ദ കോ​ഴ്​​സു​ക​ൾ തു​ട​ങ്ങു​ന്ന​ത്. മൂ​ന്നാം വ​ർ​ഷ​ത്തി​ൽ നി​ശ്ചി​ത എ​ണ്ണം ക്രെ​ഡി​റ്റ്​ ആ​ർ​ജി​ച്ച്​ വി​ദ്യാ​ർ​ത്ഥിക്ക്​ പു​റ​ത്തു​പോ​കാ​നും (എ​ക്സി​റ്റ്) അ​വ​സര​മു​ണ്ടാ​കും. ഇ​വ​ർ​ക്ക്​ നി​ല​വി​ലു​ള്ള ത്രി​വ​ത്സ​ര ബി​രു​ദ​മാ​യി​രി​ക്കും ന​ൽ​കു​ക. ഗ​വേ​ഷ​ണ, ഇ​ന്‍റേ​ൺ​ഷി​പ് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക്​ ഊ​ന്ന​ൽ ന​ൽ​കു​ന്ന നാ​ലാം വ​ർ​ഷം കൂ​ടി പൂ​ർ​ത്തി​യാ​ക്കു​ന്ന​വ​ർ​ക്ക്​ ഓ​ണേ​ഴ്​​സ്​ ബി​രു​ദ​വും ന​ൽ​കും. ഓ​ണേ​ഴ്​​സ്​ ബി​രു​ദം നേ​ടു​ന്ന​വ​ർ​ക്ക്​ ലാ​റ്റ​റ​ൽ എ​ൻ​ട്രി വ​ഴി ഒ​രു വ​ർ​ഷം കൊ​ണ്ട്​ പി ​ജി പൂ​ർ​ത്തി​യാ​ക്കാ​നും അ​വ​സ​ര​മൊ​രു​ക്കും.

Post a Comment

أحدث أقدم
Join Our Whats App Group