കൽപ്പറ്റ: വയനാട് വാളാട് സ്വദേശിനിയായ യുവതി ഭർതൃവീട്ടിൽ മന്ത്രവാദ പീഢനത്തിന് ഇരയായ സംഭവത്തിൽ വനിതാ കമ്മീഷൻ കേസെടുത്തു. ഭര്‍ത്താവും വീട്ടുകാരും ചേര്‍ന്ന് മര്‍ദിച്ചതായുള്ള വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ വനിതാ കമ്മിഷന്‍ സ്വമേധയാ കേസെടുക്കുകയായിരുന്നു. കേസിന്റെ നിലവിലുള്ള സാഹചര്യവും കണ്ടെത്തലുകളും വ്യക്തമാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വയനാട് ജില്ലാ പൊലീസ് മേധാവിക്ക് കമ്മീഷൻ നിര്‍ദേശം നല്‍കി.
പനമരം വാളാടിലെ പത്തൊമ്പതുകാരി ഭർതൃവീട്ടിൽ ശാരീരിക പീഢനവും വധശ്രമവും നേരിട്ടതായി വാർത്തകൾ വന്നിരുന്നു. വാളാട് സ്വദേശിനിക്കാണ് മന്ത്രവാദത്തിന്റെ പേരിൽ അതിക്രൂര പീഢനം നേരിടേണ്ടി വന്നത്. ഒൻപത് മാസങ്ങൾക്ക് മുൻപായിരുന്നു വിവാഹം. പനമരം കൂളിവയലിലെ ഇക്ബാൽ എന്നയാളെയാണ് വിവാഹം കഴിച്ചത്. അന്നുമുതൽ പീഢനങ്ങൾ നേരിട്ടുവെന്ന് പെൺകുട്ടി വെളിപ്പെടത്തിയിരുന്നു
ഭര്‍ത്താവിന്റെ മാതാവ് ആയിഷയുടെ ദുര്‍മന്ത്രവാദത്തെ എതിര്‍ത്തതിനെ തുടർന്നാണ് തനിക്ക് ശാരീരിക പീഡനങ്ങൾ ഏൽക്കേണ്ടിവന്നത്. നാശത്തിന്റെ കുട്ടികളെ പ്രസവിക്കുമെന്ന് പറഞ്ഞ് ഭര്‍തൃമാതാവ് അടിക്കുകയും ഭര്‍ത്താവ് ഇക്ബാല്‍ നിലത്തേക്ക് തള്ളിയിട്ട് പരിക്കേല്‍പ്പിക്കുയും ചെയ്തു. ഭര്‍ത്താവിന്റെ അടുത്ത ബന്ധുക്കളായ ഷഹര്‍ബാന്‍, ഷമീര്‍ എന്നിവരും മർദ്ദിച്ചു. ക്രൂര മര്‍ദ്ദനത്ത തുടര്‍ന്ന് താൻ നാലുതവണ ആശുപത്രിയിൽ ചികിത്സ തേടിയതായും യുവതി പറഞ്ഞു.
മര്‍ദ്ദനത്തിന് പുറമേ ഉറങ്ങാന്‍ സമ്മതിക്കാതെ രാത്രി വൈകുവോളം മന്ത്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് നിര്‍ബന്ധിക്കുകയും മന്ത്രവാദ ചികിത്സക്ക് എത്തുന്നവരെ പരിചരിക്കാൻ നിര്‍ബന്ധിച്ചതായും പെൺകുട്ടി പറയുന്നു. കുടുംബത്തിന്റെ മന്ത്രവാദപ്രവര്‍ത്തനം പുറത്ത് പറഞ്ഞാല്‍ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയതായും പെണ്‍കുട്ടി മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
ഭർതൃവീട്ടുകാർക്കെതിരെ പെൺകുട്ടി നൽകിയ പരാതിയിൽ പനമരം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഭർത്താവും ബന്ധുക്കളും ഉൾപ്പടെ നാലുപേർക്കെതിരെയാണ് പൊലീസ് കേസെടുത്തത്. അപരിചിതരായവർക്കൊപ്പം നിലത്ത് കിടന്ന് ഉരുളുകയും മറ്റുമുള്ള വിചിത്ര മന്ത്രവാദ ആചാരങ്ങളാണ് വീട്ടിൽ നടന്നതെന്ന് പെൺകുട്ടി പരാതിയിൽ പറുന്നു.
إرسال تعليق