ഇരിട്ടി: ഇരിട്ടി പൊലിസ്, ഇരിട്ടി ജൂനിയർ ചേംബർ ഇൻ്റർനാഷണൽ, ഇരിട്ടി പൗരാവലിയുടെയും സംയുക്തനേതൃത്വത്തിൽ നടപ്പിലാക്കുന്ന അന്നം അഭിമാനം വിശപ്പുരഹിത ഇരിട്ടി സൗജന്യ ഭക്ഷണ വിതരണ പദ്ധതിയുടെ നടത്തിപ്പിനായി ജനകീയ കമ്മിറ്റി രൂപീകരിച്ചു. ഇരിട്ടി പൊലിസ് സ്റ്റേഷനിൽ വെച്ചു നടന്ന യോഗത്തിൽ ഇരിട്ടി ഡിവൈഎസ്പി സജേഷ് വാഴാളപ്പിൽ അധ്യക്ഷനായി. ഇരിട്ടി ജെ സി ഐ പ്രസിഡണ്ട് എൻ.കെ. സജിൻ പദ്ധതി വിശദീകരിച്ചു. പൊലിസ് ഇൻസ്പെക്ടർമാരായ സുധീർ കല്ലൻ, പി.ബി. സജീവ്, എസ് ഐ മാരായ പ്രഭാകരൻ, സുനിൽ, സന്നദ്ധ സംഘടന പ്രതിനിധികളായ ഡോ.ജി. ശിവരാമകൃഷ്ണൻ, പി. അശോകൻ, സുരേഷ് മിലൻ, ടി.ഡി. ജോസ്, സുരേഷ് ബാബു, ഒ.വിജേഷ്, സന്തോഷ് കോയിറ്റി, ഉൻമേഷ്പായം, പി.പ്രഭാകരൻ, ബിജു ജോസഫ്, ഷാജി എന്നിവർ സംസാരിച്ചു
ജനകീയ കമ്മിറ്റി ഭാരവാഹികളായി ഇരിട്ടിഡി വൈ എസ് പി സജേഷ് വാഴാളപ്പിൽ (ചെയർമാൻ), ഇരിട്ടി പൊലിസ് ഇൻസ്പെക് ടർ കെ.ജെ. ബിനോയി (വൈസ് ചെയർമാൻ), ഒ. വിജേഷ് (കൺവീനർ), പി. അശോകൻ (ജോ. കൺവീനർ), എൻ.കെ. സജിൻ (ട്രഷറർ ) എന്നിവരെയും സന്നദ്ധ സംഘടനാ പ്രതിനിധികളായി പ്രഭാകരൻ, സുരേഷ് ബാബു, ബിജു ജോസഫ്, ഡോ. ശിവരാമകൃഷ്ണൻ, സന്തോഷ് കോയിറ്റി, ഉൻമേഷ് പായം, സുരേഷ് മിലൻ, ഷാജി, അയൂബ് പൊയിലൻ, ടി.ഡി. ജോസ്, എന്നിവരെയും തെരഞ്ഞെടുത്തു.
തിങ്കളാഴ്ച വൈകീട്ട് 4 മണിക്ക് ഇരിട്ടി പൊലിസ് സ്റ്റേഷനു മുന്നിൽ ഒരുക്കിയ അന്നം അഭിമാനം സൗജന്യ ഭക്ഷണ വിതരണ പദ്ധതി കണ്ണൂർ റൂറൽ എസ് പി ഹേമലത ഉദ്ഘാടനം ചെയ്യും.
إرسال تعليق