കൊല്ലം: ബസിൽ കുഴഞ്ഞുവീണതിനെ തുടർന്ന് ബസ് ജീവനക്കാർ വഴിയില്‍ ഇറക്കിവിട്ട യാത്രക്കാരൻ മരിച്ചു. ഇടുക്കി പള്ളിവാസൽ വെട്ടുകല്ലുമുറി ചിത്തിരപുരം സ്വദേശി എ.എം. സിദ്ദിഖിനാണ്(61)മരിച്ചത്. ലോട്ടറി വിൽപ്പനക്കാരനായ ഇയാൾ വിളക്കുപാറയിൽ കച്ചവടം കഴിഞ്ഞ് അഞ്ചലിലേക്ക് പോകും വഴിയാണ് സംഭവം.
അഞ്ചൽ-വിളക്കുപാറ റൂട്ടിൽ സർവീസ് നടത്തുന്ന ലക്ഷ്മി എന്ന ബസിലാണ് സിദ്ദിഖ് കയിറിയിരുന്നത്. യാത്രമധ്യേ ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെടുകയും ഛർദിക്കുകയും ചെയ്തു. തുടർന്ന് ബസ് ജീവനക്കാർ വഴിയോരത്തെ കാത്തിരുപ്പ് കേന്ദ്രത്തിൽ ഉപേക്ഷിച്ച് പോകുകയായിരുന്നു. അബോധാവസ്ഥയിൽ കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാരാണ് ആശുപത്രിയിൽ എത്തിക്കുന്നത്.
സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ നഷ്ടമായി. മൃതദേഹം അഞ്ചൽ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സുക്ഷിച്ചിരിക്കുന്നു. സംഭവത്തിൽ ബസ് കസ്റ്റഡിയിലെടുത്തതായും ജീവനക്കാർക്കെതിരെ നടപടി എടുത്തതായും ഏരൂർ പൊലീസ് ഇൻസ്പെക്ടർ പറഞ്ഞു.
إرسال تعليق