Join News @ Iritty Whats App Group

അമ്മ മീൻ വാങ്ങിയതിൽ തർക്കം; ചോദിക്കാൻ ചെന്ന മകനെ കടക്കാരൻ കുത്തിക്കൊന്നു


ആലപ്പുഴ: മീൻ വിൽപ്പനക്കാരനുമായുളള വാക്കുതർക്കത്തെ തുടർന്ന് യുവാവ് കുത്തേറ്റു മരിച്ചു. തുറവൂർ പഞ്ചായത്ത് നാലാം വാർഡിൽ നികർത്തിൽ മധുവിന്‍റെ മകൻ മിഥുൻ (29 ) ആണ് കുത്തേറ്റ് മരിച്ചത്. പ്രതി ഒളിവിൽ. ശനിയാഴ്ച രാത്രി പത്ത് മണിയോടെയാണ് സംഭവം. ഒരു പുതിയ മീൻ വിൽപ്പനക്കാരനിൽ നിന്ന് മീൻ വാങ്ങിയതാണ് പ്രശ്നങ്ങൾക്ക് തുടക്കം.

 തുറവൂർ കവലയ്ക്ക് തെക്കുവശത്ത് വിൽപ്പന നടത്തിക്കൊണ്ടിരുന്നയാളാണ് സനദേവ്. ഇതിനടുത്തു വന്ന ഒരു പുതിയ മീൻ വിൽപ്പനക്കാരനിൽ നിന്ന് മിഥുന്‍റെ അമ്മ മീൻ വാങ്ങി. ഇത് ഇഷ്ടപ്പെടാത്ത സനദേവ് അവരേ അസഭ്യം പറഞ്ഞു. വിവരം അമ്മ അറിയിച്ചതോടെ മിഥുൻ ഇത് ചോദ്യം ചെയ്യാനെത്തിയതിന് പിന്നാലെ ഇരുവരും തമ്മിൽ സംഘർഷമുണ്ടായി. പ്രകോപിതനായ സനദേവ് മിഥുനെ കത്തി എടുത്ത് കുത്തുകയായിരുന്നു. മൃതദേഹം തുറവൂർ താലൂക്ക് ആശുപത്രി മോർച്ചറിയിൽ. ഡ്രൈവറാണ് മരിച്ച മിഥുൻ. പ്രതിക്കായുളള തിരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്.

Post a Comment

أحدث أقدم
Join Our Whats App Group