തൃശൂർ: തൃശൂരിൽ സ്വകാര്യ ഹോസ്റ്റലിൽ യുവതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. 24 വയസുകാരിയായ റിൻസിയെ ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. തളിക്കുളം സ്വദേശിനിയാണ് റിൻസി. ഇന്ന് രാവിലെ 11.30 ഓടെയായിരുന്നു സംഭവം.
തൃശൂരിലെ തുണിക്കടയിലെ ജീവനക്കാരിയായിരുന്നു. ആത്മഹത്യയെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. പോസ്റ്റ്‌മാർട്ടത്തിനായി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റും.
إرسال تعليق