ദില്ലി: എല്ലാ ഖാപ് പഞ്ചായത്തുകളുടെയും നിർദ്ദേശങ്ങൾ സ്വീകരിക്കുമെന്ന് രാകേഷ് ടിക്കായത്ത്. ഗുസ്തി താരങ്ങള്‍ക്ക് പിന്തുണ നല്‍കി സംഘടിപ്പിച്ച ഖാപ് പഞ്ചായത്തില്‍ സംസാരിക്കുകയായിരുന്നു കര്‍ഷക നേതാവ് രാകേഷ് ടിക്കായത്. സർക്കാർ ഉടൻ നടപടി എടുത്തില്ലെങ്കിൽ ഖാപ് പഞ്ചായത്തുകൾക്ക് വലിയ തീരുമാനങ്ങൾ എടുക്കേണ്ടി വരുമെന്നും ടിക്കായത്ത് ഓർമ്മിപ്പിച്ചു. ഗുസ്തി താരങ്ങളും ഖാപ് നേതാക്കളും ഈ പോരാട്ടത്തിൽ തോൽക്കില്ല എന്ന് രാകേഷ് ടിക്കായത് വ്യക്തമാക്കി.
കേന്ദ്ര സർക്കാർ ആദ്യം ഹിന്ദു മുസ്ലിം പേര് പറഞ്ഞു സമൂഹം വിഘടിപ്പിച്ചു. ഇത് പോലെയാണ് ഗുസ്തി സമരം ഒരു സമുദായത്തിന്റെ സമരം ആണെന്ന് പറയുന്നത്. ഇത് രാജ്യത്തിന്റെ സമരം ആണ്. ത്രിവർണ പതാക ആണ് അതിന്റെ നിറമെന്നും ടിക്കായത് പറഞ്ഞു. ബ്രിജ് ഭൂഷൺ മാർച്ച് നടത്തട്ടെ, ഞങ്ങളും മാർച്ച് നടത്തും. ഞങ്ങൾക്കും സ്വന്തമായി ട്രാക്റ്റർ ഉണ്ട്. ട്രാക്റ്ററുകൾ വാടകയ്ക്ക് എടുത്തതല്ല. നീതി തേടി ഞങ്ങളും യാത്ര നടത്തും. നീതി തേടി അന്താരാഷ്ട്ര ഫെഡറഷൻ വരെ പോകുമെന്നും രാകേഷ് ടിക്കായത് പറഞ്ഞു.
കഴിഞ്ഞ ദിവസം മെഡലുകള്‍ ഗംഗയിലൊഴുക്കി പ്രതിഷേധിക്കാനുള്ള ഗുസ്തി താരങ്ങളുടെ തീരുമാനത്തില്‍ ഇടപെട്ടത് കര്‍ഷക സംഘടനകളായിരുന്നു. ഗുസ്തിതാരങ്ങളെ അനുനയിപ്പിച്ച് മെഡലുകള്‍ ഒഴുക്കാനുള്ള തീരുമാനത്തില്‍ നിന്ന് പിന്തിരിപ്പിച്ചത് കര്‍ഷക നേതാക്കളാണ്. കർഷക സംഘടനകളുടെ അഭ്യർത്ഥന മാനിച്ച് തത്കാലം പിൻവാങ്ങിയെങ്കിലും അഞ്ച് ദിവസത്തിനകം തീരുമാനം ഉണ്ടായില്ലെങ്കിൽ വീണ്ടും ഗംഗാ തീരത്തെത്തുമെന്ന് പ്രഖ്യാപിച്ചാണ് കായിക താരങ്ങൾ മടങ്ങിയത്. നീതി തേടിയുള്ള ഗുസ്തി താരങ്ങളുടെ പ്രതിഷേധത്തിന് പിന്തുണ പ്രഖ്യാപിച്ചാണ് കർഷക സംഘടനകൾ ഖാപ് പഞ്ചായത്ത് ചേരാൻ തീരുമാനിച്ചത്.
إرسال تعليق