Join News @ Iritty Whats App Group

'നന്ദിനി വേണ്ട, മിൽമ മതി'; പശുക്കളുമായി റോഡിലിറങ്ങി കർഷകരുടെ പ്രതിഷേധം


കൽപ്പറ്റ: വയനാട്ടിൽ നന്ദിനി ഔട്ട്ലെറ്റുകൾക്കെതിരെ പ്രതിഷേധവുമായി ക്ഷീരകർഷകർ. നന്ദിനി വരുന്നത് നിലവിലെ പാൽ സംഭരണ​, ​ വിതരണ സംവിധാനത്തെ ബാധിക്കുമെന്നാണ് കർഷകർ പറഞ്ഞു. വയനാട്ടിൽ നന്ദിനിക്ക് കുറഞ്ഞ വിലക്ക് പാൽ വിൽക്കാനാകും. നിലവിൽ നന്ദിനി പാൽ വില കൂട്ടി വിൽക്കുന്നത് കേരളത്തിലേക്കുള്ള ചരക്ക് നീക്കം ചെലവേറിയത് കൊണ്ടാണെന്നും കർഷകർ പറഞ്ഞു. പശുക്കളുമായി റോഡിലിറങ്ങിയാണ് കർഷകർ പ്രതിഷേധ മാർച്ച് നടത്തിയത്. മിൽമയ്ക്ക് പാൽകൊടുത്തും ആനുകൂല്യം നേടിയും വളർന്നതാണ് നാട്ടിലെ ക്ഷീര സഹകരണ സംഘങ്ങൾ. അവിടേക്ക് നന്ദിനയുടെ പാലും, മൂല്യ വർധിത ഉൽപന്നങ്ങളും വരുമ്പോൾ ആശങ്കയുണ്ട്. മിൽമയുടെ വിപണിക്ക് ഇളക്കമുണ്ടായാൽ, സഹിക്കേണ്ടി വരിക ക്ഷീരകർഷകരാണെന്നും പ്രതിഷേധക്കാർ പറഞ്ഞു.

Post a Comment

أحدث أقدم
Join Our Whats App Group