കണ്ണൂർ: പയ്യാവൂരിൽ കാൽനടയാത്രക്കാരനെ ബസ് ഇടിച്ചുതെറിപ്പിച്ചു. പൊന്നുപറമ്പ് സ്വദേശി ബാലകൃഷ്ണനെയാണു ബസിടിച്ചത്. ഇന്നലെ വൈകുന്നേരമായിരുന്നു സംഭവം. ഇരിട്ടിയിൽ നിന്ന് പയ്യാവൂരിലേക്ക് അമിതവേഗത്തിൽ വരികയായിരുന്ന ബസ്സാണ് ഇടിച്ചത്.
പരിക്കേറ്റ ബാലകൃഷ്ണനെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എതിർദിശയിൽ നടന്നു വരികയായിരുന്ന ബാലകൃഷ്ണനെ അമിതവേഗതയിലെത്തിയ ബസ് ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ബസിന്റെ ഇടിയേറ്റ് ബാലകൃഷ്ണൻ റോഡിലേക്ക് തെറിച്ചുവീഴുകയായിരുന്നു. ഇയാളുടെ നില ഗുരുതരമായി തുടരുകയാണ്.
അപകടത്തിന് പിന്നാലെ ഇദ്ദേഹത്തെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഗുരുതരമായതിനെ തുടർന്ന് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. പയ്യാവൂർ പൊലീസ് കേസെടുത്തിട്ടുണ്ട്. അപകടമുണ്ടാക്കിയ ബസ് പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
إرسال تعليق