തിരുവനന്തപുരം : തിരുവനന്തപുരം : സംസ്ഥാനത്ത് പകര്‍ച്ചപ്പനി വ്യാപിക്കുന്നു. ഇന്ന് മലപ്പുറത്തു ഒരു ഡെങ്കി മരണം സ്ഥികരീച്ചു. പോരൂര്‍ സ്വദേശിയായ 42 കാരനാണ് ഡെങ്കിപ്പനി ബാധിച്ച് മരിച്ചത്.
മഞ്ചേരി മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. ഈ മാസം മാത്രം 1,43,377 പേർക്കാണ് പകർച്ചപനി സ്ഥിരീകരിച്ചത്. ഡെങ്കിപ്പനി, എലിപ്പനി മരണങ്ങൾ ആശങ്ക ഇരട്ടിയാക്കുന്നുണ്ട്. ഒൻപത് എലിപ്പനി മരണങ്ങൾ ഈ മാസം റിപ്പോർട്ട് ചെയ്തു.
ജാഗ്രത ശക്തമാക്കണമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു. എലിപ്പനി പ്രതിരോധ മരുന്ന് കഴിക്കാൻ എല്ലാവരും തയ്യാറാകണമെന്നും മന്ത്രി പറഞ്ഞു . പകർച്ചപനിയ്‌ക്കൊപ്പം ഡെങ്കിയും എലിപ്പനും ജീവനെടുക്കുന്ന സ്ഥിതിയാണ്. കാലവർഷം എത്തും മുമ്പേ ശക്തിപ്രാപിച്ച പകർച്ചപനി കേരളത്തെ സാരമായി ബാധിച്ചു. എല്ലാ ജില്ലകളിലും രോഗികളുടെ എണ്ണത്തിൽ വർദ്ധനവുണ്ട്.
ഈ മാസം മാത്രം 1,43,377 പേർക്കാണ് പകർച്ചപനി സ്ഥിരീകരിച്ചത്. 165 പേരാണ് എലിപ്പനിയ്ക്ക് ഈ മാസം ചികിത്സതേടിയത്. ഒൻപത് എലിപ്പനി മരണങ്ങളും ഈ മാസം റിപ്പോർട്ട് ചെയ്തു. ഇതോടെ കനത്ത ജാഗ്രതവേണമെന്നാണ് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകി.
إرسال تعليق