തിരുവനന്തപുരം: മോൻസൻ മാവുങ്കൽ ഉൾപ്പെട്ട തട്ടിപ്പ് കേസിൽ കെ സുധാകരനെ ചോദ്യം ചെയ്യുന്നത് നാല് മണിക്കൂർ പിന്നിടുന്നു. രാവിലെ 11 മണിക്ക് ആരംഭിച്ച ചോദ്യം ചെയ്യൽ ഇപ്പോഴും തുടരുകയാണ്. പരാതിക്കാർ ഓൺലൈനിൽ ഹാജരായി. അനൂപ് മുഹമ്മദ്, ഷെമീർ എന്നിവരാണ് ഹാജരായത്.
സുധാകരന്റെ മൊഴിയിൽ വ്യക്തയ്ക്കായാണ് പരാതിക്കാരെ ഓൺലൈനായി ബന്ധപ്പെടുത്തിയത്. നിയമ വ്യവസ്ഥയിൽ പൂർണ വിശ്വാസമുണ്ടെന്നും ചോദ്യാവലിക്കെല്ലാം പൂർണമായി ഉത്തരം നൽകുമെന്ന് സുധാകരൻ ചോദ്യം ചെയ്യലിന് ഹാജരാകും മുൻപ് പറഞ്ഞിരുന്നു. അറസ്റ്റ് ചെയ്യുന്നെങ്കിൽ ചെയ്യട്ടെ എന്നും അതിൽ ആശങ്കയില്ലെന്നുമാണ് സുധാകരന്റെ നിലപാട്. കടൽ താണ്ടിയ തന്നെ കൈത്തോട് കാണിച്ച് ഭയപ്പെടുത്തേണ്ടെന്നും സുധാകരൻ ചോദ്യം ചെയ്യലിന് ഹാജരാകുന്നതിന് മുൻപ് പ്രതികരിച്ചു.
മൂന്ന് കാര്യങ്ങളിൽ സുധാകരനിൽ നിന്ന് ക്രൈം ബ്രാഞ്ച് വിശദീകരണം തേടുമെന്നാണ് സൂചന. മോൻസൻ മാവുങ്കലുമായുള്ള ബന്ധം, മോൻസനെ സന്ദർശിച്ചതിന്റെ ലക്ഷ്യം, മോൻസനുമായുള്ള സാമ്പത്തിക ഇടപാടുകൾ, സഹായി എബിൻ എബ്രഹാമും മോൻസനുമായുള്ള സാമ്പത്തിക ഇടപാടുകൾ എന്നിവ കേന്ദ്രീകരിച്ചാണ് ചോദ്യം ചെയ്യൽ.
إرسال تعليق