കോഴിക്കോട്: വ്യാജ സർട്ടിഫിക്കറ്റ് ഉപയോഗിച്ച് ഗസ്റ്റ് ലക്ചററായി ജോലിയിൽ കയറിയെന്ന കേസിൽ ഒളിവിൽ കഴിയുന്ന എസ്എഫ്ഐ മുൻ നേതാവ് കെ വിദ്യാക്കെതിരെ വിമർശനവുമായി കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. വിദ്യയെ ആരുടെ ചിറകിനടിയിലാണ് ഒളിപ്പിച്ചിരിക്കുന്നതെന്ന് അറിയാമെന്നും പൊലീസിന് പിടിക്കാൻ വയ്യെങ്കിൽ അത് തങ്ങൾ ചെയ്യുമെന്നും കെ സുധാകരൻ പറഞ്ഞു.
ഒട്ടനവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി ഉന്നയിച്ച ആരോപണം മുഖവിലയ്‌ക്കെടുത്ത പൊലീസ്, വ്യാജരേഖ ചമച്ച് ജോലിനേടിയ എസ്.എഫ്.ഐ നേതാവ് കെ. വിദ്യയെ പിടികൂടുകയോ തെളിവ് കണ്ടെത്തുകയോ ചെയ്തില്ലെന്നും കെ സുധാകരൻ ആരോപിച്ചു. പിണറായി ഭരണത്തില്‍ വ്യാജരേഖ ചമയ്ക്കുന്നവരും കൃത്രിമം കാണിക്കുന്നവരും വാഴ്ത്തപ്പെട്ടവരാണെന്നും സുധാകരന്‍ പരിഹസിച്ചു.
എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പരീക്ഷപോലും എഴുതാതെ ജയിച്ച് സര്‍ട്ടിഫിക്കറ്റ് സ്വന്തമാക്കിയ സംഭവം പുറത്തുകൊണ്ടുവന്ന കെ.എസ്.യു നേതാക്കള്‍ക്കെതിരെയും അത് വാര്‍ത്തയാക്കിയ റിപ്പോര്‍ട്ടര്‍ക്കെതിരെയും ഗൂഢാലോചനാ കേസ് എടുത്ത പൊലീസ് നടപടി ശുദ്ധ തോന്നിവാസമാണെന്നും സുധാകരൻ പറഞ്ഞു. കേരളത്തില്‍ മാധ്യമവേട്ടയാണ് ഇപ്പോള്‍ നടക്കുന്നത്. സത്യസന്ധമായി വാര്‍ത്ത നല്‍കുന്ന മാധ്യമപ്രവര്‍ത്തകരെ വേട്ടയാടുന്ന പോലീസ് നടപടി ജനാധിപത്യത്തിന് ഭൂക്ഷണമല്ലെന്നും കെ സുധാകരൻ പറഞ്ഞു.
إرسال تعليق