ചെന്നൈ: കേന്ദ്ര അന്വേഷണ ഏജന്‍സിയായ ഇഡി അറസ്റ്റ് ചെയ്ത തമിഴ്‌നാട് മന്ത്രി സെന്തില്‍ ബാലാജിക്ക് അടിയന്തര ശസ്ത്രക്രിയ വേണമെന്ന് ഡോക്ടര്‍മാര്‍. മന്ത്രിയുടെ ഹൃദയത്തില്‍ മൂന്ന് ബ്ലോക്ക് കണ്ടെത്തിയതിനെ തുടര്‍ന്നാണിത്. അതേസമയം, മന്ത്രിയെ ഇഡി ഉദ്യോഗസ്ഥര്‍ മര്‍ദ്ദിച്ചുവെന്ന് ആരോപിച്ച് ഡിഎംകെ രംഗത്തുവന്നു.
മന്ത്രിയുടെ ചെവിക്ക് സമീപം നീര് കെട്ടിയിട്ടുണ്ടെന്നും അവര്‍ പറയുന്നു. മന്ത്രിയുടെ അറസ്റ്റ് നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി ഭാര്യ മേഘ്‌ല മദ്രാസ് ഹൈക്കോടതിയെ സമീപിച്ചു. ഹൈക്കോടതി അടിയന്തരമായി ഹര്‍ജി പരിഗണിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കേസ് നിയമപരമായി നേരിടുമെന്ന് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ അറിയിച്ചു.
إرسال تعليق