Join News @ Iritty Whats App Group

റി​സോ​ർ​ട്ട് വി​വാ​ദം ‘പി​ന്നി​ൽ പി.​ ജെയല്ല’; ഇനി പാ​ർ​ല​മെ​ന്‍റ​റി രം​ഗ​ത്തേ​ക്കി​ല്ല; പോലീ​സ് ന​യം തീ​രു​മാ​നി​ക്കു​ന്ന​ത് പി.​ ശ​ശി​യല്ലെന്ന് ഇ.പി ജയരാജൻ



തി​രു​വ​ന​ന്ത​പു​രം: ത​നി​ക്കെ​തി​രെ​യു​ള്ള വൈ​ദേ​കം റി​സോ​ർ​ട്ട് വി​വാ​ദ​ത്തി​ന് പി​ന്നി​ൽ പി.​ ജ​യ​രാ​ജ​ന് പ​ങ്കി​ല്ലെ​ന്ന് എ​ൽ​ഡി​എ​ഫ് ക​ണ്‍​വീ​ന​ർ ഇ.​പി. ജ​യ​രാ​ജ​ൻ.

താ​ൻ മു​ൻ​പ് മ​ന്ത്രി​യാ​യി​രു​ന്ന​പ്പോ​ൾ വ​കു​പ്പ് ഭ​രി​ക്കാ​ൻ നോ​ക്കി​യ​വ​രാ​ണ് വി​വാ​ദ​ത്തി​ന് പി​ന്നി​ൽ. എന്നാൽ അവർ ആ​രാ​ണെ​ന്ന് ഇ​പ്പോ​ൾ വെ​ളി​പ്പെ​ടു​ത്തു​ന്നി​ല്ലെ​ന്നും അദ്ദേഹം പ​റ​ഞ്ഞു.

ഒ​രു സ്വ​കാ​ര്യ ചാ​ന​ലി​ന് ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ലാ​ണ് ഇ.​പി. ജ​യ​രാ​ജ​ൻ ഇ​ക്കാ​ര്യ​ങ്ങ​ൾ പറഞ്ഞത്.ഇ​നി പാ​ർ​ല​മെ​ന്‍റ​റി രം​ഗ​ത്തേ​ക്കി​ല്ലെ​ന്നും തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കി​ല്ലെ​ന്നും ഇ.​പി. ജ​യ​രാ​ജ​ൻ പ​റ​ഞ്ഞു.

പാ​ർ​ട്ടി​യും താ​നും ര​ണ്ട ് വ​ഴി​ക്ക​ല്ല നീ​ങ്ങു​ന്ന​ത്. റി​സോ​ർ​ട്ട് വി​വാ​ദ​ത്തി​ൽ പാ​ർ​ട്ടി​ക്ക​ക​ത്ത് ഒ​രു പ​രാ​തി​യും ഉ​യ​ർ​ന്നി​രുന്നില്ല. അ​ങ്ങ​നെ ഒ​രു വി​ഷ​യം മാ​ധ്യ​മ​ങ്ങ​ളാ​ണ് ഉ​യ​ർ​ത്തി​ക്കൊ​ണ്ടു​വ​ന്ന​ത്. ഇ​ക്കാ​ര്യ​ത്തി​ൽ പ്ര​തി​ക​രി​ക്കേ​ണ്ട​ത് താ​ന​ല്ല.

പി. ജ​യ​രാ​ജ​ൻ എ​ന്നേ​ക്കു​റി​ച്ച് പ​റ​ഞ്ഞി​ട്ടി​ല്ലെ​ന്ന് എ​നി​ക്ക​റി​യാം. ഞ​ങ്ങ​ൾ ത​മ്മി​ലു​ള്ള സൗ​ഹൃ​ദം വ​ള​രെ വ​ലു​താ​ണ്. എ​ന്തി​നാ​ണ് ഞ​ങ്ങ​ൾ ത​മ്മി​ൽ പ​ര​സ്പ​രം വെ​റു​ക്കേ​ണ്ട​ത്.

ര​ണ്ട് ദി​വ​സം മു​ന്പും അ​ദ്ദേ​ഹം വീ​ട്ടി​ൽ വ​ന്നി​രു​ന്നു. വി​വാ​ദ​ത്തെ പ്ര​തി​രോ​ധി​ക്കാ​തി​രു​ന്ന​ത് അ​തി​ന്‍റെ ആ​വ​ശ്യ​മി​ല്ലെ​ന്ന് തോ​ന്നി​യ​തുകൊ​ണ്ടാ​ണ്.

സം​സ്ഥാ​ന​ത്ത് പോലീ​സ് ന​യം തീ​രു​മാ​നി​ക്കു​ന്ന​ത് പി.​ ശ​ശി​യാ​ണെ​ന്നു​ള്ള വാ​ദം തെ​റ്റാ​ണ്. സ​ർ​ക്കാ​രി​നെ ചെ​റു​താ​ക്കാ​ൻ വേ​ണ്ടി​അ​ങ്ങ​നെ​യൊ​ക്കെ പ​റ​യു​ന്ന​താ​ണ്.

മുഖ്യമന്ത്രിയുടെ പ്രൈ​വ​റ്റ് സെ​ക്ര​ട്ട​റി​യാ​ണ് ശ​ശി. ശ​ശി​യെ​ തെ​റ്റാ​യി വ്യാ​ഖ്യാ​നി​ക്കു​ന്ന​ത് എ​ന്തി​നാ​ണ്. സ​ർ​ക്കാ​രി​ന്‍റെ ന​യം ന​ട​പ്പാ​ക്കു​ക​യെ​ന്ന ത​ന്‍റെ ചു​മ​ത​ല​യാ​ണ് ശ​ശി നി​ർ​വ​ഹി​ക്കു​ന്ന​തെ​ന്നും ഇ.​പി.​ ജ​യ​രാ​ജ​ൻ പ​റ​ഞ്ഞു.

Post a Comment

أحدث أقدم
Join Our Whats App Group