Join News @ Iritty Whats App Group

യുവ നടൻ ധ്രുവന്റെ കാല്‍ മുറിച്ചു മാറ്റി, നായകനായി അരങ്ങേറ്റത്തിന് ഒരുങ്ങവേ അപകടം



വാഹനാപകടത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്നു കന്നട താരം സൂരജ് കുമാര്‍ എന്ന ധ്രുവന്റെ കാല്‍ മുറിച്ച് മാറ്റി. കഴിഞ്ഞ ശനിയാഴ്‍ചയായിരുന്നു അപകടം നടന്നത്. സൂരജ് കുമാര്‍ സഞ്ചരിച്ച ബൈക്ക് ട്രിപ്പര്‍ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. ആദ്യമായി നായകനായ 'രഥം' എന്ന സിനിമ റിലീസ് ചെയ്യാനിരിക്കവേ ആണ് സൂരജ് കുമാര്‍ വാഹനാപകടത്തില്‍ പെട്ടത്.

ഇരുപത്തിനാലുകാരനായ സൂരജ് കുമാര്‍ കന്നട സിനിമ നിര്‍മാതാവായ എസ് എ ശ്രീനിവാസന്റെ മകനാണ്. ഐരാവത, തരക് തുടങ്ങിയ സിനിമകളുടെ സഹസംവിധായകനായി പ്രവര്‍ത്തിച്ച് സൂരജ് കുമാര്‍ നായകനായി അരങ്ങേറാൻ ഒരുങ്ങുകയായിരുന്നു. മൈസൂര്‍- ഊട്ടി റോഡില്‍ വെച്ചാണ് താരത്തിന് അപകടമുണ്ടായത്. ട്രാക്ടറിനെ ഓവര്‍ടേയ്‍ക്ക് ചെയ്യാൻ ശ്രമിക്കവേ താരത്തിന് ബൈക്കിന്റെ നിയന്ത്രണം നഷ്‍ടപ്പെടുകയും അപകടം സംഭവിക്കുകയും ആയിരുന്നു.

മൈസൂരിലെ മണിപ്പാല്‍ ആശുപത്രിയിലായിരുന്നു പരുക്കേറ്റ താരത്തിനെ പ്രവേശിപ്പിച്ചത്. ധ്രുവൻ ഊട്ടിയില്‍ നിന്ന് മടങ്ങവേയായാണ് അപകടം ഉണ്ടായത് എന്ന് പൊലീസ് വ്യക്തമാക്കുന്നു. ലോറിയുടെ ടയറിന്റെ അടിയില്‍ കാല്‍ കുടുങ്ങുകയും ചതയുകയും ചെയ്‍തു. ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട കന്നഡ സിനിമാ താരം വിദഗദ്ധ ചികിത്സയിലാണ് എന്നും പൊലീസ് വ്യക്തമാക്കി. കന്നഡ നടൻ ശിവ രാജ്‍കുമാര്‍ തന്റെ ഭാര്യ ഗീതയ്‍ക്കൊപ്പം സൂരജ് കുമാറിനെ ആശുപത്രിയില്‍ സന്ദര്‍ശിച്ചുകയും ആശ്വസിപ്പിക്കുകയും ചെയ്‍തിരുന്നു.

സൂരജ് കുമാര്‍ നായകനായ ആദ്യ ചിത്രം 'രഥം' റിലീസിന് തയ്യാറെടുക്കവേ ഇത്തരത്തില്‍ ദാരുണമായ ഒരു അപകടമുണ്ടായതിന്റെ ഞെട്ടലിലാണ് ആരാധര്‍. നടി പ്രിയ വാര്യര്‍ നായികയാകുന്ന ചിത്രമാണ് 'രഥം'. സൂരജ് കുമാറിന് വളരെ പ്രതീക്ഷയുള്ള ചിത്രമായിരുന്നു രഥം. എന്തായാലും സൂരജ് കുമാറിന് പെട്ടെന്ന് ആശുപത്രി വിടാനാകട്ടെയെന്നാണ് ആരാധകര്‍ പ്രാര്‍ഥിക്കുന്നത്.

Post a Comment

أحدث أقدم
Join Our Whats App Group