Join News @ Iritty Whats App Group

'ഇത് നാണക്കേട്, ഇക്കാലത്ത് എങ്ങനെയാണ് മൂന്ന് ട്രെയിനുകള്‍ കൂട്ടിയിടിക്കുന്നത്'? സംവിധായകൻ വിവേക് അഗ്നിഹോത്രി


ഒഡീഷയിൽ ട്രെയിൻ അപകടത്തിൽ മരണം 288 ആയി. മറിഞ്ഞ ബോഗികൾക്കിടയിൽ കൂടുതൽ ആളുകൾ കുടുങ്ങിക്കിടപ്പുണ്ടോയെന്നറിയുന്നതിന് തിരച്ചിൽ തുടരുകയാണ്. ആയിരത്തിലധികം പേർക്ക് പരിക്കേറ്റു. 400 പേരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ബാലേശ്വർ ജില്ലയിലെ ബഹനാഗയിലാണ് രാജ്യത്തെ നടുക്കിയ ട്രെയിന്‍ ദുരന്തമുണ്ടായത്. ഇപ്പോള്‍ ട്രെയിന്‍ അപകടത്തില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് കശ്മീര്‍ ഫയല്‍സ് സംവിധായകന്‍ വിവേക് അഗ്നിഹോത്രി. ഇക്കാലത്ത് മൂന്ന് ട്രെയിനുകള്‍ അപകടത്തില്‍പെടുന്നത് എങ്ങനെയാണ് എന്നാണ് അദ്ദേഹം ചോദിക്കുന്നത്. അദ്ദേഹത്തിൻറെ സമൂഹ മാധ്യമത്തിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

Tragic and very shameful. How can 3 trains be involved in this age and time? Who is answerable? Prayers for all the families. Om shanti. https://t.co/6qa5AYufOV

— Vivek Ranjan Agnihotri (@vivekagnihotri) June 3, 2023

ദാരുണവും വളരെ ലജ്ജാകരവുമാണ്. ഇക്കാലത്തും 3 ട്രെയിനുകള്‍ എങ്ങനെയാണ് ഒന്നിച്ച് അപകടത്തില്‍പെടുന്നത്? ആരാണ് ഉത്തരം പറയേണ്ടത്? എല്ലാ കുടുംബങ്ങള്‍ക്കും പ്രാര്‍ത്ഥനകള്‍. ഓം ശാന്തി.- വിവേക് അഗ്നിഹോത്രി പറഞ്ഞു.

Post a Comment

أحدث أقدم
Join Our Whats App Group