Join News @ Iritty Whats App Group

ബാരാപോള്‍ കനാലിലെ ചോര്‍ച്ച; വീട്ടുകാര്‍ക്ക് സുരക്ഷയൊരുക്കി പദ്ധതി ഉടന്‍ പ്രവര്‍ത്തനക്ഷമമാക്കണം;സണ്ണിജോസഫ് എം.എല്‍.എ


ബാരാപോള്‍ കനാലിലെ ചോര്‍ച്ച; വീട്ടുകാര്‍ക്ക് സുരക്ഷയൊരുക്കി പദ്ധതി ഉടന്‍ പ്രവര്‍ത്തനക്ഷമമാക്കണം;സണ്ണിജോസഫ്എം.എല്‍.എ

ഇരിട്ടി: ബാരാപോള്‍ കനാലിലെ ചോര്‍ച്ച മൂലം അപകടഭീഷണിയിലായ കുടുംബങ്ങള്‍ക്കാവശ്യമായ സുരക്ഷയൊരുക്കി പദ്ധതി ഉടൻ പ്രവര്‍ത്തനക്ഷമമാക്കാനുള്ള നടപടിയുണ്ടാക്കണമെന്ന് ബാരാപോളില്‍ പരിശോധന നടത്തിയ സണ്ണിജോസഫ് എം.എല്‍.എ ആവശ്യപ്പെട്ടു.

കനാലില്‍ നിന്നുള്ള വെള്ളം കുത്തിയൊഴുകി പ്രദേശത്തെ രണ്ടു വീടുകള്‍ അപകട ഭീഷണിയിലായിരുന്നു. കഴിഞ്ഞ ദിവസം വെള്ളം കയറിയ ബിനോയിയുടെ വീടും പരിസരവും പരിശോധിച്ചു. 

കാനാലില്‍നിന്നുള്ള വെള്ളം വീട്ടില്‍ കയറാതെ കോണ്‍ക്രീറ്റ് ഓവുചാലുകള്‍ വഴിതിരിച്ചുവിടാനുള്ള സൗകര്യം ഒരുക്കണം. ആവശ്യമെങ്കില്‍ കുടുംബത്തെ മാറ്റിത്താമസിപ്പിക്കാനുള്ള നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കനാലില്‍ ചോര്‍ച്ചയുള്ള ഭാഗങ്ങളില്‍ അടിയന്തര അറ്റകുറ്റപ്പണി നടത്തി ബലപ്പെടുത്തണമെന്നും ആദ്ദേഹം ആവശ്യപ്പെട്ടു. എം.എല്‍.എക്കൊപ്പം പഞ്ചായത്ത് പ്രസിഡന്റ് കുര്യാച്ചൻ പൈമ്ബള്ളിക്കുന്നേല്‍, അംഗങ്ങളായ ബിജോയി പ്ലാത്തോട്ടം, സജി മച്ചിത്താനി, ഐസക്ക് ജോസഫ്, സെലീന ബിജു എന്നിവരുമുണ്ടായിരുന്നു.

Post a Comment

أحدث أقدم
Join Our Whats App Group