ന്യൂഡൽഹി: ചെരിപ്പിന് ഗുണനിലവാര മാനദണ്ഡങ്ങൾ ജൂലൈ ഒന്ന് മുതൽ നിർബന്ധമാക്കിത്തുടങ്ങും. ചൈനയിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന ഗുണനിലവാരമില്ലാത്ത പാദരക്ഷകൾ തടയാനാണ് ഈ നീക്കമെന്ന് ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സ് (ബിഐഎസ്) ഡയറക്ടർ ജനറൽ പ്രമോദ് തിവാരി മാധ്യമങ്ങളോട് പറഞ്ഞു. ഇതനുസരിച്ച് അടുത്ത മാസം ഒന്നുമുതൽ 24 ഇനം ചെരിപ്പ്-അനുബന്ധ ഉൽപന്നങ്ങളുടെ ഗുണനിലവാര മാനദണ്ഡങ്ങൾ ചെറുകിട-വൻകിട നിർമാതാക്കൾ പാലിക്കേണമെന്ന് ബി.ഐ.എസ് വ്യക്തമാക്കി.
അതേസമയം ചെറുകിട പാദരക്ഷ നിർമ്മാതാക്കൾക്ക് സമയപരിധിയിൽ ഇളവ് നൽകിയിട്ടുണ്ട്. ഇവർക്ക് 2024 ജനുവരി 1 മുതൽ മാനദണ്ഡങ്ങൾ പാലിച്ചാൽ മതി. കൂടാതെ, മൈക്രോ ലെവൽ പാദരക്ഷ വ്യവസായത്തിന്, നിർബന്ധിത ഗുണനിലവാര മാനദണ്ഡങ്ങൾ 2024 ജൂലൈ 1 മുതൽ ബാധകമാകുമെന്ന് തിവാരി പറഞ്ഞു.
പി.വി.സി സാൻഡൽ, റബർ ഹവായ്, സ്ലിപ്പർ, പ്ലാസ്റ്റിക്, സ്പോർട്സ് ചെരിപ്പുകൾ, ഷൂ തുടങ്ങിയവക്ക് മാനദണ്ഡങ്ങൾ ബാധകം. ആറു മാസത്തിനകം പട്ടിക വിപുലപ്പെടുത്തി 54 ഇനങ്ങൾ കൊണ്ടുവരും.
إرسال تعليق