Join News @ Iritty Whats App Group

ചെരിപ്പിന്​ ജൂലൈ മുതൽ ഗുണനിലവാര മാനദണ്ഡം



ന്യൂ​ഡ​ൽ​ഹി: ചെ​രി​പ്പി​ന്​ ഗു​ണ​നി​ല​വാ​ര മാ​ന​ദ​ണ്ഡ​ങ്ങ​ൾ ജൂ​ലൈ ഒ​ന്ന് മുതൽ നിർബന്ധമാക്കിത്തുടങ്ങും. ചൈനയിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന ഗുണനിലവാരമില്ലാത്ത പാദരക്ഷകൾ തടയാനാണ് ഈ നീക്കമെന്ന് ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സ് (ബിഐഎസ്) ഡയറക്ടർ ജനറൽ പ്രമോദ് തിവാരി മാധ്യമങ്ങളോട് പറഞ്ഞു. ഇതനുസരിച്ച് അടുത്ത മാസം ഒ​ന്നു​മു​ത​ൽ 24 ഇ​നം ചെ​രി​പ്പ്​-​അ​നു​ബ​ന്ധ ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ ഗു​ണ​നി​ല​വാ​ര മാ​ന​ദ​ണ്ഡ​ങ്ങ​ൾ ചെ​റു​കി​ട-​വ​ൻ​കി​ട നി​ർ​മാ​താ​ക്ക​ൾ പാ​ലി​ക്കേണമെന്ന് ബി.​ഐ.​എ​സ് വ്യ​ക്​​ത​മാ​ക്കി.

അതേസമയം ചെറുകിട പാദരക്ഷ നിർമ്മാതാക്കൾക്ക് സമയപരിധിയിൽ ഇളവ് നൽകിയിട്ടുണ്ട്. ഇവർക്ക് 2024 ജനുവരി 1 മുതൽ മാനദണ്ഡങ്ങൾ പാലിച്ചാൽ മതി. കൂടാതെ, മൈക്രോ ലെവൽ പാദരക്ഷ വ്യവസായത്തിന്, നിർബന്ധിത ഗുണനിലവാര മാനദണ്ഡങ്ങൾ 2024 ജൂലൈ 1 മുതൽ ബാധകമാകുമെന്ന് തിവാരി പറഞ്ഞു.

പി.​വി.​സി സാ​ൻ​ഡ​ൽ, റ​ബ​ർ ഹ​വാ​യ്, സ്ലി​പ്പ​ർ, പ്ലാ​സ്റ്റി​ക്, സ്​​പോ​ർ​ട്​​സ്​ ചെ​രി​പ്പു​ക​ൾ, ഷൂ ​തു​ട​ങ്ങി​യ​വ​ക്ക്​ മാ​ന​ദ​ണ്ഡ​ങ്ങ​ൾ ബാ​ധ​കം. ആ​റു മാ​സ​ത്തി​ന​കം പ​ട്ടി​ക വി​പു​ല​പ്പെ​ടു​ത്തി 54 ഇ​ന​ങ്ങ​​ൾ കൊ​ണ്ടു​വ​രും.

Post a Comment

Previous Post Next Post
Join Our Whats App Group