ഇരിട്ടി: ഇരിട്ടി ഹയർ സെക്കണ്ടറി സ്കൂളിൽ കേന്ദ്ര - സംസ്ഥാന സർക്കാർ ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച കിച്ചൺ കം സ്റ്റോർ സണ്ണി ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു. 93 ബാച്ച് പൂർവ വിദ്യാർത്ഥികൾ നടപ്പിലാക്കിയ കുടിവെള്ള പദ്ധതിയും, സ്ക്കൂൾ അധ്യാപകൻ എം. പ്രദീപൻ നടപ്പിലാക്കിയ കുടിവെള്ള ശുചീകരണ പദ്ധതിയും ചടങ്ങിൽ ഉദ്ഘാടനം ചെയ്തു.
ജനകീയ പങ്കാളിത്തത്തോടെ പി ടി എ യുടെ നേതൃത്വത്തിൽ സ്കൂളിൽ നടപ്പിലാക്കുന്ന പ്രത്യേക ഉച്ചഭക്ഷണപരിപോഷണ പദ്ധതിയായ ഉച്ചഭക്ഷണം സുഭിക്ഷ ഭക്ഷണം പദ്ധതി ഇരിട്ടി ബി ആർ സി ബി പി സി ടി.എം. തുളസീധരൻ ഉദ്ഘാടനം ചെയ്തു. വാർഡ് കൗൺസിലർ പി. പി. ജയലക്ഷ്മി അധ്യക്ഷയായി. ആർ.കെ. ഷീല പദ്ധതി വിശദീകരിച്ചു. പ്രധാനാധ്യാപിക ഷൈനിയോഹന്നാൻ, പ്രിൻസിപ്പാൾ കെ.ഇ. ശ്രീജ, പി ടി എ പ്രസിഡണ്ട് സന്തോഷ് കോയിറ്റി, വൈസ് പ്രസിഡണ്ട് ആർ.കെ. ഷൈജു, നഗരസഭ കൗൺസിലർ, വി.പി. അബ്ദുൾ റഷീദ്, ഉപജില്ല നൂൺ മീൽ ഓഫിസർ കെ. ശ്രീകാന്ത്, സ്റ്റാഫ് സെക്രട്ടറി പി.വി. ശശീന്ദ്രൻ ,നൂൺ മീൽ ഇൻ ചാർജ് പി. മനിഷ് എന്നിവർ സംസാരിച്ചു.
إرسال تعليق