സര്‍ക്കാര്‍ സര്‍വ്വീസിലുള്ള നഴ്‌സുമാര്‍ക്ക് ശമ്പളത്തോടെ തുടര്‍പഠനം നടത്തുന്നതിനുള്ള വഴിയടച്ച് സര്‍ക്കാര്‍. ക്വാട്ട അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ സര്‍വ്വീസിലുള്ളവര്‍ക്ക് പോസ്റ്റ് ബേസിക് ബിഎസ്സി നഴ്‌സിങ് പഠിക്കുന്നതിനുള്ള ഡെപ്യൂട്ടേഷന്‍ ആനുകൂല്യങ്ങളാണ് നിര്‍ത്തലാക്കിയത്. വലിയ പ്രതിഷേധമാണ് സര്‍ക്കാര്‍ നടപടിക്കെതിരെ നഴ്‌സിങ് സംഘടനകള്‍ക്കുള്ളത്.
സര്‍വ്വീസിലുള്ള നിശ്ചിത വിഭാഗം നഴ്‌സുമാര്‍ക്ക് രണ്ട് വര്‍ഷത്തെ പോസ്റ്റ് ബേസിക് ബി.എസ്.സി നഴ്‌സിങ് പഠനത്തിന് അഡ്മിഷന്‍ നല്‍കാറുണ്ട്. വേതനവും ആനുകൂല്യങ്ങളുമുളളതിനാല്‍ ഇത് സാമ്പത്തികമായി പിന്നില്‍ നില്‍ക്കുന്നവര്‍ക്ക് തുടര്‍പഠനത്തിന് സഹായകമായിരുന്നു. പുതിയ പ്രോസ്‌പെക്ടസ് പ്രകാരം കോഴ്‌സിന് സര്‍വ്വീസ് ക്വോട്ടയില്‍ നിന്നുള്ളവര്‍ക്ക് ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയിലുള്ള വേതനം, ആനുകൂല്യങ്ങള്‍ എന്നിവ നല്‍കില്ലെന്നാണ് ഉത്തരവ്.
പുതിയ നടപടി മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ നിന്നുള്ള ശുപാര്‍ശ പ്രകാരമാണ് . നഴ്‌സിങ് പഠനത്തില്‍ ഈ തീരുമാനമെടുക്കാന്‍ കാരണം മറ്റ് കോഴ്‌സുകള്‍ക്കും ഈ സൗകര്യം നിര്‍ത്തിയതു കൊണ്ടാണെന്നാണ് വിശദീകരണം. സര്‍ക്കാര്‍ വേതനം പറ്റി ഈ പഠനം പൂര്‍ത്തിയാക്കിയാല്‍ നിശ്ചിതകാലത്തേക്ക് ഇവര്‍ സര്‍ക്കാര്‍ സര്‍വ്വീസില്‍ തുടരണമെന്നും വ്യവസ്ഥയുണ്ട്.
إرسال تعليق