പാലക്കാട്: മഹാരാജാസ് കോളേജിന്റെ പേരില്‍ പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റ് തയ്യാറാക്കിയ കേസില്‍ പ്രതികരണവുമായി പ്രതി കെ വിദ്യ. കേസ് നിയമപരമായി നേരിടുമെന്നും .മാധ്യമങ്ങള്‍ ആവശ്യത്തിലധികം ആഘോഷിച്ചെന്നും വിദ്യ പറഞ്ഞു. അഗളി പൊലീസ് അറസ്റ്റ് ചെയ്ത കെ വിദ്യ കോടതിയിലേക്ക് പോകുംവഴിയാണ് വിദ്യയുടെ പ്രതികരണം.
കേസ് നിയമപരമായി തന്നെ നേരിടും. ഏതറ്റം വരേയും പോരാടുമെന്നും കേസ് കെട്ടിച്ചമച്ചതാണെന്നും വിദ്യ പറഞ്ഞു. എന്നാല്‍ വ്യാജരേഖ ചമച്ചോ, കേസിനു പിന്നില്‍ എന്തെങ്കിലും ഗൂഢാലോചനയുണ്ടോ തുടങ്ങിയ ചോദ്യങ്ങളോട് അവര്‍ പ്രതികരിച്ചില്ല. മണ്ണാര്‍ക്കാട് കോടതിയില്‍ ഹാജരാക്കിയ ശേഷമായിരിക്കും തുടര്‍നടപടികള്‍.
കോഴിക്കോട് നിന്നാണ് ഇന്നലെ രാത്രി അഗളി പൊലീസ് വിദ്യയെ കസ്റ്റഡിയിൽ എടുത്തത്. നേരത്തെ രാഷ്ട്രീയവൈരം മൂലം തന്നെ കരുവാക്കുകയായിരുന്നുവെന്ന് വിദ്യ ആരോപിച്ചിരുന്നു. പഠനത്തിൽ മിടുക്കിയായ തനിക്ക് വ്യാജസർട്ടിഫിക്കറ്റിന്റെ ആവശ്യമില്ല.കുറ്റം ചെയ്തത് കൊണ്ടല്ല ഒളിവിൽ പോയത്. അഭിഭാഷകന്റെ നിർദ്ദേശപ്രകാരമാണ് ഒളിവിൽ പോയതെന്നും വിദ്യ പറയുന്നു.
إرسال تعليق