ആലപ്പുഴ: വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട കേസില്‍ തനിക്ക സര്‍ട്ടിഫിറ്റ് തയ്യാറാക്കി നല്‍കിയത് കൊച്ചിയിലെ സ്ഥാപനമെന്നും പിന്നില്‍ പ്രവര്‍ത്തിച്ചത് മൂന്‍ എസ്എഫ്‌ഐ നേതാവുമാണെന്ന് നിഖില്‍. ഇപ്പോള്‍ മാലിദ്വീപിലുള്ള എസ്എഫ്‌ഐ കായംകുളം മുന്‍ ഏരിയാ സെക്രട്ടറി അബിന്‍ സി രാജുവാണെന്നാണ് നിഖില്‍ പറഞ്ഞിരിക്കുന്നത്. കൊച്ചിയിലെ വിദേശ മാന്‍പവര്‍ റിക്രൂട്ട്‌മെന്റ് ഏജന്‍സിയാണ് സര്‍ട്ടിഫിക്കറ്റ് തയ്യാറാക്കിയത്. ഏജന്റ് മുഖേനെ ഡിഗ്രി സര്‍ട്ടിഫിക്കറ്റിന് വേണ്ടി 2 ലക്ഷം രൂപ ചെലവിട്ടു.
2020 ലാണ് വ്യാജ ഡിഗ്രി സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കിയത്. അബിന്‍ സി രാജുവിനെ പിന്നീട് വനിതാ സഹപ്രവര്‍ത്തകരുടെ പരാതിയില്‍ പാര്‍ട്ടി അന്വേഷിച്ച് നടപടിയെടുത്തിരുന്നു. അഞ്ചു ദിവസത്തിന് ശേഷം ഇന്ന് പുലര്‍ച്ചെയോടെ നിഖില്‍ പോലീസ് പിടിയിലായിരുന്നു. തിരുവനന്തപുരത്തും വര്‍ക്കലയിലും രണ്ടു ദിവസം നിഖിലിന് തങ്ങാന്‍ സൗകര്യം ചെയ്തു കൊടുത്തത് എസ്എഫ്‌ഐ യിലെ ചില സുഹൃത്തുക്കളില്‍ നിന്നുമാണ് പോലീസിന് നിഖിലുമായി ബന്ധപ്പെട്ട നിര്‍ണ്ണായക വിവരം കിട്ടിയിരുന്നു. ചേര്‍ത്തലയില്‍ വെച്ച് പിടിയിലായ ഇവരാണ് നിഖിലിന്റെ യാത്ര സംബന്ധിച്ച വിവരം പോലീസിന് കൈമാറിയത്.
വിവാദം പുറത്തുവന്നു പോലീസ് തെരയാന്‍ തുടങ്ങിയപ്പോള്‍ തന്നെ നിഖില്‍ കായംകുളം വിട്ടിരുന്നു. തിരുവനന്തപുരം, വര്‍ക്കല എന്നിവിടങ്ങളിലെല്ലാം തങ്ങി കായംകുളത്തേക്ക് മടങ്ങി. തുടര്‍ന്ന് വീഗാലാന്റ് സന്ദര്‍ശിച്ചും കായംകുളത്തേക്ക് മടങ്ങി. രാത്രി തന്നെ കോഴിക്കോടേക്ക് പോയി. രാത്രി 8 മണിയോടെ കോഴിക്കോട്ട് നിന്നും നിഖില്‍ കൊട്ടാരക്കരയിലേക്ക് ടിക്കറ്റ് എടുത്തു. തിരുവനന്തപുരത്തേക്കുള്ള കെ.എസ്.ആര്‍.ടി.സി. ബസില്‍ തിരിച്ചുവരുമ്പോഴായിരുന്നു പിടിയിലായത്.
വാഹനത്തില്‍ നിഖിലിനെ പോലെ ഒരാളെ കണ്ടതായി പോലീസിന് രഹസ്യവിവരം കിട്ടിയിരുന്നു. ഇതനുസരിച്ച് തിരുവനന്തപുരത്തേക്ക് പോകുന്ന ബസുകളുടെ വിവരം പോലീസ് ശേഖരിക്കുകയും ദേശീയപാതയിലും എംസി റോഡിലും രാത്രിയില്‍ തെരച്ചില്‍ ആരംഭിക്കുകയും ചെയ്തിരുന്നു. ബസ് നിര്‍ത്തിയിട്ടായിരുന്നു പരിശോധന. രാത്രി ഒന്നരയോടെ കോട്ടയത്ത് നിന്നും നിഖിലിനെ പോലീസ് പിടികൂടുകയായിരുന്നു.
യാതൊരു എതിര്‍പ്പും കാണിക്കാതെയാണ് നിഖില്‍ പോലീസിനൊപ്പം പോയത്. മൊബൈല്‍ ഫോണ്‍ നിഖില്‍ ഓടയില്‍ വലിച്ചെറിഞ്ഞിരുന്നു. കൈയിലെ പണം മുഴുവന്‍ തീര്‍ന്നിരുന്നതിനാല്‍ കീഴടങ്ങാനുള്ള മാനസിക അവസ്ഥയിലായിരുന്നു നിഖിലെന്ന് പോലീസ് പറയുന്നു. കൊട്ടാരക്കരയില്‍ വന്ന് കീഴടങ്ങാന്‍ തന്നെയായിരുന്നു നിഖിലിന്റെ പദ്ധതിയെന്നും പൊലീസ് പറഞ്ഞു.
إرسال تعليق