കണ്ണൂർ : നഗരത്തിലെ ലോഡ്ജില്‍ വൃദ്ധദന്പതികളെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹതയില്ലെന്ന് പോലീസ്.
ഇരുവരുടെയും ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയെന്നും അസുഖത്തെത്തുടര്‍ന്ന് മനംനൊന്താണ് മരിക്കുന്നതെന്നാണ് ആത്മഹത്യാക്കുറിപ്പില്‍ പറയുന്നതെന്നും പോലീസ് പറഞ്ഞു.
ബുധനാഴ്ച വൈകുന്നേരത്തോടെയാണ് റെയില്‍വേ മുത്തപ്പൻ ക്ഷേത്രത്തിനു സമീപത്തെ ലോഡ്ജില്‍ കുറുവ സ്വദേശികളായ പി. രാധാകൃഷ്ണൻ (77), പി.കെ.യമുന (74) എന്നിവരെ മരിച്ച നിലയില്‍ കണ്ടെത്തിയത്. രാധാകൃഷ്ണൻ കാൻസര്‍ ബാധിതനായിരുന്നു.
ഭാര്യ യമുനയക്കും നിരവധി അസുഖങ്ങളുണ്ട്. പണം കടം വാങ്ങിയവരുടെ പേരുവിവരങ്ങളും അവര്‍ക്കു നല്‍കാനുള്ള പണം വീട്ടില്‍ വച്ചിട്ടുള്ളതായും കുറിപ്പില്‍ പറയുന്നു. മകള്‍ ഷംനയുടെ കൂടെയെത്തിയാണ് ഇരുവരും ലോഡ്ജില്‍ മുറിയെടുത്തത്. തുടര്‍ന്ന് മകള്‍ ട്രെയിന് തൃശൂരിലേക്ക് പോകുകയും ചെയ്തു. വീട്ടില്‍നിന്ന് കുറച്ചുദിവസം മാറി നില്‍ക്കണമെന്ന് ആവശ്യപ്പെട്ടതിനെത്തുടര്‍ന്നാണ് ലോഡ്ജില്‍ മുറിയെടുത്ത് നല്‍കിയതെന്നാണ് മക്കള്‍ പറയുന്നത്.
إرسال تعليق