കാസർഗോഡ്: യുവതിയെ ശല്യപ്പെടുത്തിയത് ചോദ്യം ചെയ്തതുമായി ബന്ധപ്പെട്ട വൈരാഗ്യത്തില്‍ ബന്ധുവിനെ യുവാവ് കുത്തിക്കൊന്നു. കാസർഗോഡ് മധൂര്‍ അറന്തോട് സ്വദേശി സന്ദീപ് (26) ആണ് കൊല്ലപ്പെട്ടത്. പ്രതി പവന്‍രാജിനെ പൊലീസ് കസ്റ്റഡിയിലെടുത്തുവെന്നാണ് സൂചന. ഞായറാഴ്ച വൈകിട്ട് 3.30ഓടെ കജംപാടിയില്‍വെച്ചാണ് സന്ദീപിന് കുത്തേറ്റത്. തുടര്‍ന്ന് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച സന്ദീപ് ഇന്ന് മരിച്ചു.
സന്ദീപിന്റെ ബന്ധുവായ യുവതിയെ പവന്‍ രാജ് സ്ഥിരമായി ശല്യം ചെയ്തിരുന്നുവെന്നാണ് പറയുന്നത്. ഇത് സന്ദീപ് ചോദ്യം ചെയ്തിരുന്നു. ഇതിന്റെ വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് നല്‍കുന്ന വിവരം. സന്ദീപിന്റെ ഇളയമ്മയുടെ മകളെ ഫോണില്‍ വിളിച്ച് ശല്യപ്പെടുത്തിയതിന് അഞ്ച് മാസം മുമ്പ് സന്ദീപും യുവതിയുടെ സഹോദരന്‍ ഷാരോണും കൂടി ചേര്‍ന്ന് പ്രതിയെ താക്കീത് ചെയ്തിരുന്നു.
ഞായറാഴ്ച ഷാരോണിന്റെ വീടിന്റെ നിര്‍മാണത്തിനായി കല്ലിറക്കിയിരുന്നു. അതിനുശേഷം സന്ദീപും ഷാരോണും ബൈക്കില്‍ വരുന്നതിനിടെ പ്രതി ഇരുവരെയും തടഞ്ഞുനിര്‍ത്തുകയും സന്ദീപിനെ കത്തിക്കൊണ്ട് കഴുത്തില്‍ കുത്തുകയുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഗുരുതരമായി പരുക്കേറ്റ സന്ദീപിനെ ആദ്യം കാസർഗോഡുള്ള ആശുപത്രിയിലും പിന്നീട് പരിയാരത്തെ കണ്ണൂര്‍ മെഡികല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും തിങ്കളാഴ്ച രാവിലെയോടെ മരണപ്പെടുകയായിരുന്നു.
കേസില്‍ ആരോപണ വിധേയനായ പവൻ രാജ് (22) കെഎസ്ഇബി കരാര്‍ ജോലിക്കാരനാണ്. ഇയാള്‍ സംഭവം നടന്നതിന് പിന്നാലെ ഒളിവില്‍ പോയിരുന്നു.
إرسال تعليق